ADVERTISEMENT

കാഞ്ഞങ്ങാട് നഗരസഭ 

കാഞ്ഞങ്ങാട് ∙ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് നഗരസഭ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്താൻ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭ പരിധിയിൽ നടക്കുന്ന ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ, ഉത്സവങ്ങൾ എന്നിവയ്ക്ക് നഗരസഭയിൽ നിന്ന് അനുവാദം വാങ്ങണം. ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും പ്രതിരോധ ബോധവൽക്കരണ സന്ദേശം എത്തിക്കാനും പൊലീസ് പരിശോധന കർശനമാക്കാനും തീരുമാനിച്ചു.

കോർ കമ്മിറ്റി യോഗത്തിൽ നഗരസഭാധ്യക്ഷ കെ.വി.സുജാത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി.ജാനകി കുട്ടി, പി.അഹമ്മദലി, കെ.വി.സരസ്വതി, കെ.അനീശൻ, കെ.വി.മായാ കുമാരി കൗൺസിലർമാരായ കെ.കെ.ബാബു എം.ബൽരാജ്, സി.കെ.അഷ്റഫ്, നഗരസഭ സെക്രട്ടറി റോയി മാത്യു, ഹെൽത്ത് സൂപ്പർവൈസർ അരുൾ, മുഹമ്മദ് കുട്ടി, ഹൊസ്ദുർഗ് എസ്ഐ ശ്രീജേഷ് എന്നിവർ പങ്കെടുത്തു.

ചെറുവത്തൂർ പഞ്ചായത്ത്

ചെറുവത്തൂർ ∙ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചായത്ത്തല അടിയന്തിര കോർ കമ്മിറ്റി യോഗം ചേർന്ന് വ്യാപനം നിയന്ത്രിക്കുന്നതിന് പരിപാടികൾ ആവിഷ്കരിച്ചു. ഇതിന്റെ ഭാഗമായി മുഴുവൻ കടകളിലും സ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുവാൻ സ്ക്വാഡ് പ്രവർത്തനം തുടങ്ങും. എല്ലാ വാർഡുകളിലും ആരോഗ്യ ജാഗ്രതാ സമിതി യോഗങ്ങളൾ വിളിച്ചുചേർക്കും.

കോവിഡ് വ്യാപനത്തിന് എതിരെയുള്ള സന്ദേശം മുഴുവൻ ആളുകളിലും എത്തിക്കുന്നതിന് വാർ റൂം, ടെലിമെഡിസിൻ സംവിധാനങ്ങൾ ഊർജിതമാക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള യോഗത്തിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പി.വി.രാഘവൻ, അംഗങ്ങളായ സി.വി.ഗിരീശൻ, കെ.രമണി, മെഡിക്കൽ ഓഫിസർ ഡോ.പ്രവീൺകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ ഡേവിഡ് ജോസഫ്, ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാരായ സുരേശൻ കാന, പി.പി.സുധീഷ്, പഞ്ചായത്ത് സെക്രട്ടറി എ.കെ.മനോജ്കുമാർ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com