ADVERTISEMENT

കാഞ്ഞങ്ങാട്∙ റിപ്പബ്ലിക് ദിനത്തിൽ ഓടിത്തുടങ്ങിയ മെമു ട്രെയിനിന് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് സ്വീകരണം നൽകി. ലോക്കോ പൈലറ്റ് രാജേഷ് ബാബുവിന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.മുഹമ്മദ് അസ്‌ലം പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ചീഫ് സ്റ്റേഷൻ മാസ്റ്റർ സീതാറാം കോളി, അസോസിയേഷൻ ട്രഷറർ എം.സുദിൽ, ബാബു കോട്ടപ്പാറ എന്നിവർ സംബന്ധിച്ചു. റെയിൽവേ ജീവനക്കാർക്കും യാത്രക്കാർക്കും മധുര പലഹാരവും വിതരണം ചെയ്തു.

ചെറുവത്തൂർ ∙ റിപ്പബ്ലിക് ദിനത്തിൽ കന്നിഓട്ടം ആരംഭിച്ച കണ്ണൂർ‌–മംഗളൂരു മെമു ട്രെയിൻ സർവീസിന് ചെറുവത്തൂർ മണ്ഡലം  കോൺഗ്രസ് 107ാം നമ്പർ ബൂത്ത് കമ്മിറ്റി റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് ഒ.ഉണ്ണിക്കൃഷ്ണൻ, വൈസ് പ്രസിഡന്റ് ഹംസൻ പയ്യങ്കി, കെ.ദിലീപ്കുമാർ, കെ.കെ.കുമാരൻ, സി.ചിത്രാകരൻ, പി.വി.ബാലകൃഷ്ണൻ, കെ.വി.കരുണാകരൻ, ഇ.സ്വാമിക്കുട്ടി, സി.മോഹനൻ എന്നിവർ പ്രസംഗിച്ചു. എം.വിജയൻ പണിക്കർ, പി.സി.പ്രദീപൻ, സി.ഷിബു, പി.വി.ബിജു എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com