ADVERTISEMENT

സുള്ള്യ ∙ ഒറ്റയ്ക്കു സുരങ്ക (വെള്ളം വരുന്ന തുരങ്കങ്ങൾ) നിർമിച്ച് തന്റെ കൃഷിയിടത്തിൽ വെള്ളം എത്തിച്ച അതിർത്തിയിലെ കർഷകന് പത്മശ്രീ അവാർഡ്. അതിർത്തി പ്രദേശമായ ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിലെ അഡ്യനടുക്കയിലെ അമൈ മഹാലിംഗനായ്ക്കിനെ തേടിയാണ് പത്മശ്രീ അവാർഡ് എത്തിയത്. കൃഷിയിടത്തിൽ വെള്ളം എത്തിക്കാനായി ഒന്നും രണ്ടുമല്ല, 7 സുരങ്കങ്ങൾ മഹാലിങ്ക നായ്ക് നിർമിച്ചു. ഈ സാഹസികതയ്ക്ക് 76 ാം വയസ്സിൽ രാജ്യത്തിന്റെ പരമോന്നത ബഹുമതി  തേടി എത്തി.

മഹാലിംഗനായ്ക്കിനു 1978ൽ 2 ഏക്കർ ഭൂമി ലഭിച്ചു.അമൈ മഹാബല ഭട്ടാണ് ഇദ്ദേഹത്തിനു ഭൂമി നൽകിയത്. എന്നാൽ ഇവിടെ കൃഷി നടത്താൻ വെള്ളം ഇല്ലായിരുന്നു. വെള്ളത്തിനായി ഒറ്റയ്ക്ക് കിണർ നിർമിക്കാൻ സാധിക്കാത്തത് കൊണ്ട് മഹാലിംഗ നായ്ക് സുരങ്ക എടുത്തു തുടങ്ങി. ഇങ്ങനെ  സുരങ്ക നിർമിച്ചതിൽ ചിലത് പരാജയപ്പെട്ടെങ്കിലും ശ്രമം ഉപേക്ഷിച്ചില്ല. സുരങ്കങ്ങൾ നിർമിച്ചു ജല സമൃദ്ധമാക്കിയ തന്റെ ഭൂമിയിൽ കമുക്, തെങ്ങ്, വാഴ തുടങ്ങിയ കൃഷികൾ നടത്തി.

സുരങ്കത്തിൽ നിന്ന് എത്തുന്ന തെളി നീര് കുളത്തിൽ നിറച്ച് ജൈവ കൃഷി നടത്തി വരികയാണ്. പത്മശ്രീ അവാർഡ് ലഭിച്ച മഹാലിംഗ നായ്ക്കിനെ മംഗളൂരുവിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ആദരിച്ചു. ‌ബന്ത്വാൾ എംഎൽഎ രാജേഷ് നായ്ക്, പുത്തൂർ എംഎൽഎ സഞ്ജീവ മഠന്തൂരു എന്നിവർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തി അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com