കാലവർഷം എത്തുന്നു; കടലാക്രമണ ഭീതിയിൽ തീരദേശമേഖല

കടൽഭിത്തി നിർമാണത്തിനായി മൊഗ്രാൽ തീരദേശമേഖലയിൽ കൊണ്ടിട്ട ചെറിയ കരിങ്കല്ലുകൾ
കടൽഭിത്തി നിർമാണത്തിനായി മൊഗ്രാൽ തീരദേശമേഖലയിൽ കൊണ്ടിട്ട ചെറിയ കരിങ്കല്ലുകൾ
SHARE

കുമ്പള ∙ അടുത്തമാസം അവസാനത്തോടെ കാലവർഷം ആരംഭിക്കാനിരിക്കെ തീരമേഖലയിലെ കടലാക്രമണം ചെറുക്കാൻ ഇപ്പോഴും ശാസ്ത്രീയമായ പദ്ധതികളൊന്നുമില്ല.  വർഷാവർഷം തീരമേഖലയിൽ കടലാക്രമണം മൂലം ജനങ്ങളുടെ ജീവനും, വീടും,സ്ഥലവും നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. ദുരിത പ്രദേശങ്ങൾ റവന്യു അധികൃതരും ജനപ്രതിനിധികളും സന്ദർശിച്ചു മടങ്ങുന്നതല്ലാതെ ശാശ്വതവും ശാസ്ത്രീയമായ പദ്ധതി നടപ്പിലാക്കാൻ അധികൃതർ മുന്നോട്ട് വരാത്തതിൽ തീരമേഖലയിൽ വലിയ പ്രതിഷേധമാണുള്ളത്.

കടലാക്രമണം ഉണ്ടാവുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ പ്രഖ്യാപിക്കുകയും തീരമേഖലയിൽ നിന്ന് മാറി താമസിക്കാൻ പറയുകയും ചെയ്യുന്നതല്ലാതെ പദ്ധതികളൊക്കെ പ്രഖ്യാപനത്തിലൊതുങ്ങുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.കഴിഞ്ഞ വർഷം ഉപ്പള മുസോടി മുതൽ മൊഗ്രാൽ കൊപ്പളം വരെ ഉണ്ടായ കടലാക്രമണത്തിൽ ഒട്ടേറെ വീടുകൾ കടലെടുക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 

ഇവിടെ കടൽഭിത്തി എന്ന പേരിൽ ചെറിയ കരിങ്കല്ലുകൾ പാകി കെട്ടിപ്പൊക്കിയ ഭിത്തികൾക്ക് ഒരു വർഷം പോലും ആയുസ്സ് ഉണ്ടാവാറില്ല. കടൽക്ഷോഭം മൂലം ഏറെ ദുരിതം അനുഭവിക്കുന്ന മൊഗ്രാൽ തീരമേഖലയിൽ നേരത്തേ നിർമിച്ച കടൽ ഭിത്തികളൊക്കെ കടൽ വിഴുങ്ങിയിരുന്നു.ഈ വർഷവും കടൽഭിത്തി നിർമാണത്തിന് അധികൃതർ കല്ലുകൾ കൊണ്ടിട്ടെങ്കിലും പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നിർമാണം തുടങ്ങിയിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS