ADVERTISEMENT

സുള്ള്യ ∙ കർണാടക വോളിബോൾ അസോസിയേഷൻ, സുള്ള്യ താലൂക്ക് വോളിബോൾ അസോസിയേഷൻ, വോളിബോൾ സംഘാടക സമിതി എന്നിവയുടെ നേതൃത്വത്തിൽ സുള്ള്യയിൽ നടന്ന ദേശീയ വോളിബോൾ ടൂർണമെന്റിന്റെ വനിതാ വിഭാഗത്തിൽ കേരള പൊലീസ് ജേതാക്കളായി. ഇന്നലെ നടന്ന ഫൈനലിൽ കേരള പൊലീസ് ടീം നേരിട്ടുള്ള സെറ്റുകൾക്ക് എസ്ആർഎം ചെന്നൈ ടീമിനെ തോൽപിച്ചു. സ്കോർ: 25–21, 25–18, 25–16. വനിതാ വിഭാഗത്തിൽ ഐസിഎഫ് ചെന്നൈ ടീം മൂന്നും, കർണാടക ക്ലബ് നാലും സ്ഥാനങ്ങൾ നേടി. 

പുരുഷ വിഭാഗം ആദ്യ സെമി ഫൈനലിൽ ബിപിസിഎൽ കൊച്ചി ടീം നേരിട്ടുള്ള സെറ്റുകൾക്ക് കെഎസ്ഇബി തിരുവനന്തപുരം ടീമിനെ തോൽപിച്ച് ഫൈനലിൽ കടന്നു. സ്കോർ: 25–16, 25–18, 25–21. രണ്ടാം സെമി ഫൈനലിൽ പോസ്റ്റൽ കർണാടക ടീം 5 സെറ്റ് നീണ്ട പോരാട്ടത്തിൽ യുണൈറ്റഡ് സ്പൈക്കേഴ്സ്  ഗുജറാത്ത് ടീമിനെ തോൽപിച്ച് ഫൈനലിൽ കടന്നു. സ്കോർ: 25–15, 20–25,19–25, 25–21,15–10. വനിതാ വിഭാഗം അവസാന ലീഗ് മത്സരത്തിൽ കേരള പൊലീസ് ടീം എസ്ആർഎം ചെന്നൈ ടീമിനെ 3–1 എന്ന സെറ്റുകൾക്കു പരാജയപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com