ADVERTISEMENT
നീലേശ്വരം ∙ യുവതിയെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,21,910 രൂപ തട്ടിയെടുത്തു. ചായ്യോം കുണ്ടാരത്തെ വിനോദ് കുമാറിന്റെ ഭാര്യ കെ.സവിതയുടെ പരാതിയിൽ കാസർകോട് സൈബർ പൊലീസ് കേസ് എടുത്തത്. എസ്ബിഐ നീലേശ്വരം ശാഖയിലെ അക്കൗണ്ടിൽ നിന്നാണു പണം തട്ടിയത്. അക്കൗണ്ടിന്റെ കാലാവധി കഴിഞ്ഞെന്നും പുതുക്കണമെന്നും ആവശ്യപ്പെട്ട് യുവതിക്കു സന്ദേശം ലഭിക്കുകയായിരുന്നു. കസ്റ്റമർ കെയറിന്റേതെന്നു പറഞ്ഞ് ഇതിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അക്കൗണ്ട് നമ്പറും ഐഎഫ്എസ്‌സി കോഡും മറ്റും മനസിലാക്കിയാണു തട്ടിപ്പ് നടത്തിയത്. സവിതയുടെ പരാതിയിൽ കേസ് എടുത്ത സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com