ADVERTISEMENT

കാസർകോട് ∙ കനത്ത മഴ പെയ്യുമെന്ന വിലയിരുത്തലിൽ ജില്ലയിൽ ഇന്നു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തു മഴ വ്യാപകമായി തുടരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകിയത്. കണ്ണൂരിൽ ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാലവർഷം ഇത്തവണ നേരത്തെ എത്തുമെന്ന വിലയിരുത്തലിനെ തുടർന്ന് എല്ലാ ജില്ലകളിലും മുന്നൊരുക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. പുഴയരികിൽ താമസിക്കുന്നവരും മലയോരത്തുള്ളവരും ജാഗ്രത പുലർത്തണമെന്ന് അധിക‍ൃതർ അറിയിച്ചു. 

കൺട്രോൾ റൂം നമ്പരുകൾ
കലക്ടറേറ്റ് കൺട്രോൾ റൂം : 04994-257700, 9446601700

∙ താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ
കാസർകോട് - 04994-230021/ 9447030021
മഞ്ചേശ്വരം - 04998-244044/ 8547618464
ഹോസ്ദുർഗ്- 04672-204042/ 9447494042
വെള്ളരിക്കുണ്ട് - 04672-242320/ 8547618470

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com