ADVERTISEMENT
കാസർകോട്‌ ∙ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ  നടത്തിയ പരിശോധനയിൽ 2  ഷവർമ കടകൾ അടച്ചുപൂട്ടി. ലൈസൻസില്ലാതെ പ്രവർത്തിച്ച പാലക്കുന്നിലെ നോബിൾ ബേക്ക്‌, ഉദുമയിലെ ബേക്കൽ സൺ എന്നീ ബേക്കറികളാണ്‌ അടച്ചത്‌.  തൃക്കണ്ണാട്‌ ഒരു ഹോട്ടലിൽ നിന്ന്‌ നിറം ചേർത്ത ആറ്‌ കിലോ ചായപ്പൊടി പിടിച്ചെടുത്ത്‌ നശിപ്പിച്ചു. ജ്യൂസ്‌ കടകളിൽ നിന്ന്‌ പഴകിയ 17 പാക്കറ്റ്‌ പാൽ പിടികൂടി നശിപ്പിച്ചു. പാലക്കുന്ന്‌, ബേക്കൽ, ഉദുമ എന്നിവിടങ്ങളിലായി 16 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 5 സ്ഥാപനങ്ങൾക്ക്‌ പിഴയിട്ടു. നോഡൽ ഓഫിസർ എസ്‌ ഹേമാംബികയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com