വിനോദ യാത്ര പോയ നഗരസഭ ജീവനക്കാർ ഓഫിസിലെത്താൻ വൈകിയെന്ന് ആരോപണം

കാഞ്ഞങ്ങാട് നഗരസഭയിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ. ഇന്നലെ രാവിലെ പകർത്തിയ ചിത്രം.
കാഞ്ഞങ്ങാട് നഗരസഭയിൽ ഒഴിഞ്ഞു കിടക്കുന്ന കസേരകൾ. ഇന്നലെ രാവിലെ പകർത്തിയ ചിത്രം.
SHARE

കാഞ്ഞങ്ങാട് ∙ വിനോദ യാത്ര പോയ നഗരസഭ ജീവനക്കാർ തിരിച്ചെത്താൻ വൈകി. വിവിധ ആവശ്യങ്ങൾക്കായി രാവിലെ തന്നെ നഗരസഭ ഓഫിസിലെത്തിയ ജനങ്ങൾ ഒഴിഞ്ഞ കസേരകൾ കണ്ട് മടങ്ങി. കാഞ്ഞങ്ങാട് നഗരസഭ ഓഫിസിലാണ് ഇന്നലെ രാവിലെ ഒഴിഞ്ഞ കസേരകൾ കണ്ട് ആളുകൾ മടങ്ങിയത്. രണ്ടു ദിവസം അവധിയായതിനെ തുടർന്നാണ് ജീവനക്കാർ വിനോദയാത്ര പോയത്.

യാത്ര കഴിഞ്ഞ് തിരിച്ചെത്താൻ വൈകിയതാണ് കസേരകൾ ഒഴിഞ്ഞു കിടക്കാൻ കാരണമായതെന്ന് പറയുന്നു. അൻപതോളം വരുന്ന ജീവനക്കാരിൽ 30 ലധികം പേരും വിനോദ യാത്ര പോയവരിൽ പെടുന്നു. ജീവനക്കാരില്ലാതെ ഒഴിഞ്ഞ കസേരകൾ കണ്ട പ്രതിപക്ഷ കൗൺസിലർ കെ.കെ.ജാഫറാണ് ഇക്കാര്യം നഗരസഭാധ്യക്ഷയെ അറിയിച്ചത്. എന്നാൽ ജീവനക്കാരുടെ കുറവുണ്ടായിട്ടില്ലെന്നും പോയവർ ഓരോരുത്തരായി മടങ്ങി വന്നിരുന്നുവെന്നും നഗരസഭാധ്യക്ഷ കെ.വി.സുജാത പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA