ADVERTISEMENT

ചെറുവത്തൂർ∙ വീരമല ഇടിച്ചു നിരത്താൻ തുടങ്ങി. മലയിലെ പരമ്പരാഗതമായ വെള്ളമൊഴുകുന്ന വഴികൾ തകർന്നു. മഴ കനത്തതോടെ ദേശീയപാതയിലേക്ക് മല വെള്ളപാച്ചിൽ. ഗതാഗതം തടസപ്പെട്ടു. മഴ കനത്താൽ ദേശീയ പാത വെള്ളത്തിലാകുമെന്ന ആശങ്ക. ദേശീയ പാത വികസനത്തിന്റെ ഭാഗമായി വീരമലയുടെ ഒരു ഭാഗം മണ്ണെടുത്ത് പൊളിക്കാൻ തുടങ്ങിയതാണ് ഇപ്പോൾ വിനയായി മാറിയത്.

മലയിടിച്ച് നിരത്തി കൊണ്ടുള്ള മണ്ണെടുപ്പിൽ മഴ കാലത്ത് മലയിൽ നിന്ന് വെള്ളം താഴോട്ട് ഒഴുകുന്ന പരമ്പരാഗതമായ വഴികൾ തകർന്നു. ഇന്നലെ മഴ കനത്തതോടെ മലയിലെ വെള്ളം ഒഴുകിയെത്താൻ ഇടമില്ലാതായി ഇതെ തുടർന്ന് മല വെള്ളം അതിശക്തമായ വെള്ളച്ചാട്ടമായി ദേശിയപാതയിലേക്ക് കുതിച്ചെത്തുകയായിരുന്നു. ഇതോടെ ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു.

നാട്ടുകാരുടെ സംയോജിതമായ ഇടപെടൽ വഴി വെള്ളം ദേശീയപാതയിൽ നിന്ന് കടത്തി വിടാൻ വഴിയൊരുക്കി. അതെ സമയം മഴ കനത്താൽ ഇനിയും മലയിൽ നിന്ന് വെള്ളച്ചാട്ടമായി വെള്ളം കുതിച്ചെത്താനുള്ള സാധ്യത ഏറെയാണ് അത് കൊണ്ട് തന്നെ ഇതു വഴിയുള്ള രാത്രിയാത്ര അപകട കെണിയൊരുക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com