ADVERTISEMENT

തൃക്കരിപ്പൂർ ∙ വലിയ ഉത്സവ കേന്ദ്രങ്ങളിലും കടകളിലും തൃക്കരിപ്പൂർ വൈക്കത്ത് നിർമിക്കുന്ന ചെണ്ടയ്ക്ക് വൻ ഡിമാൻഡാണ്. അഞ്ചാം വാർഡിലെ കൈരളി കുടുംബശ്രീക്ക് കീഴിൽ എം.കെ.അനീഷയുടെ ഉടമസ്ഥതയിലുള്ള ശ്രീലക്ഷ്മി ഹാൻഡി ക്രാഫ്റ്റാണ് വിവിധ തരം ചെണ്ടകൾ നിർമിച്ച് വിപണിയിൽ എത്തിക്കുന്നത്. കെ.വി.സന്തോഷ് കുമാറാണ് കളിപ്പാട്ട ചെണ്ട നിർമാണത്തിൽ പരിശീലനം നൽകിയത്. കഴിഞ്ഞ വർഷം ജനുവരി 6 ന് ഉദ്ഘാടനം ചെയ്തു.

കർണാടകയിൽ കൊല്ലൂർ, ധർമസ്ഥല, സുബ്രഹ്മണ്യം തുടങ്ങിയ ആരാധനാ കേന്ദ്രങ്ങളിൽ മികച്ച വിൽപനയാണെന്ന് അനീഷ പറഞ്ഞു. നിലവിൽ 5 പേർ സ്ഥാപനത്തിൽ പണിയെടുക്കുന്നുണ്ട്. ഉത്പന്നം മാർക്കറ്റുകളിൽ എത്തിക്കുന്നതിന് കുടുംബശ്രീ യൂണിറ്റിനു സ്വന്തം നിലയിൽ വണ്ടിയുണ്ട്. 3 ഇനങ്ങളാണ് ഇപ്പോൾ നിർമിച്ചെടുക്കുന്നത്. മലബാർ മേഖലയിലും കർണാടകയിലുമായി കടകൾ തോറും പാഴ്സലുകൾ വാഹനത്തിൽ എത്തിക്കുന്നതിനുള്ള സംരംഭം തുടങ്ങാനുള്ള ആലോചനയുടെ അവസാന ഭാഗത്താണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com