ADVERTISEMENT

പെരിയ ∙ ടൗണിൽ നിന്നു കല്യോട്ടേക്കുള്ള റോഡരികിൽ വലതുവശത്തായി മുൻപ് മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്നൊരു സ്ഥലമുണ്ട്. ഇവിടെ മാലിന്യങ്ങൾ കുന്നുകൂടുമ്പോൾ കത്തിക്കുകയായിരുന്നു പതിവ്. ഇന്നവിടം ഒരു പൂന്തോട്ടമാണ്. ടൗൺ വൃത്തിയായി പരിപാലിക്കണമെന്നു പ്രസിഡന്റ് സി.കെ.അരവിന്ദന്റെ നേതൃത്വത്തിൽ പുല്ലൂർ പെരിയ പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയതോടെയാണ് പെരിയ ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കുന്നുകൂടിയ സ്ഥലത്തിന്റെ മുഖഛായ മാറാൻ വഴി തെളിഞ്ഞത്.

നിർദേശം സമീപത്തെ പൗർണമി കോംപ്ലക്സിലെയും എ.ഡി.സെന്ററിലെയും വ്യാപാരികൾ ഗൗരവമായെടുത്തു. ഇവിടെ മാലിന്യം തള്ളുന്നത് ഒഴിവാക്കി പൂന്തോട്ടമാക്കാൻ തീരുമാനിച്ചു. ബെംഗളൂരുവിൽ കണ്ട മാതൃക യുവവ്യാപാരി എം.ഷംസീർ പങ്കുവച്ചതോടെ പൂച്ചെടികൾക്കൊപ്പം ‘ഐ ലവ് പെരിയ’ എന്ന് വലിയ ഇംഗ്ലിഷ് അക്ഷരങ്ങളിൽ സ്ഥാപിക്കാനും ധാരണയായി. ഇതിനു വേണ്ടിവരുന്ന തുക രണ്ട് കോംപ്ലക്സുകളിലെയും 35 വ്യാപാരികൾ പങ്കിട്ടെടുത്തു. മാലിന്യം തള്ളിയിരുന്ന സ്ഥലത്തെ 35,000 രൂപ ചെലവിലാണു മനോഹരമാക്കിയത്.

എം.ഷംസീർ, രജി പെരിയ, അനീഷ് കല്യോട്ട്, പി.അനൂപ്, പി.ഹരിപ്രസാദ്, എം.വി.ബാബു, എം.വേണുഗോപാൽ, പി.വി.സുരേന്ദ്രൻ, കെ.നാരായണൻ, പ്രശാന്ത് കനിംകുണ്ട് എന്നിവരുടെ നേതൃത്വത്തിൽ 2 കെട്ടിടങ്ങളിലെ വ്യാപാരി കൂട്ടായ്മ യാഥാർഥ്യമാക്കിയ ഈ ചെറിയ ഉദ്യാനം ഏവർക്കും മാതൃകയാവുകയാണ്. ഇന്ന് 5ന് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ഉദ്യാനം ഉദ്ഘാടനം ചെയ്യുമ്പോൾ നാട് ‘പെരിയ സ്നേഹ’ത്തോടെ കൈയടിക്കുകയാണ് ഈ വ്യാപാരികൾക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com