ADVERTISEMENT

മുള്ളേരിയ ∙ സ്വന്തമായി കെട്ടിടം ഉണ്ടായിട്ടും കെഎസ്ഇബി മുള്ളേരിയ സെക്‌ഷൻ ഓഫിസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിൽ. പുതിയ സെക്‌ഷൻ ഓഫിസിന്റെ പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്ഘാടനം വൈകുന്നതാണ് കാരണം. പുതിയ കെട്ടിടം തുറക്കാത്തതിനാൽ മാസം തോറും 13000 രൂപ വാടക കൊടുത്ത് കൊടുക്കുകയാണ് ബോർഡ്. പക്ഷേ എന്നിട്ടും പെട്ടെന്ന് ഉദ്ഘാടനം ചെയ്യാനുള്ള തീരുമാനമൊന്നുമില്ല. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുള്ളേരിയ സെക്‌ഷൻ ഓഫിസിനായി 45 ലക്ഷം രൂപ ചെലവഴിച്ചാണ് സ്വന്തം കെട്ടിടം നിർമിച്ചത്.

ബിഎസ്എൻഎൽ എക്സ്ചേഞ്ചിന്റെ തൊട്ടടുത്ത്, നിലവിലുള്ള സബ് സ്റ്റേഷന്റെ സമീപത്തായാണ് ബഹുനില കെട്ടിടം നിർമിച്ചത്. കഴിഞ്ഞ ഡിസംബർ മാസത്തിൽ പണി പൂർത്തിയാവുകയും ചെയ്തു. എങ്കിലും ഇതുവരെ ഉദ്ഘാടന തീയതി പോലും തീരുമാനിച്ചിട്ടില്ല. നിലവിൽ പ്രവർത്തിക്കുന്ന വാടക കെട്ടിടത്തിൽ സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യം കുറവാണ്. ഇതിനു മുൻപിൽ തന്നെ കൂട്ടിയിടുകയാണ് ചെയ്യുന്നത്. സ്ഥല പരിമിതിയും ഉണ്ട്. പുതിയ കെട്ടിടം തുറന്നാൽ ഇതിനൊക്കെ പരിഹാരമാകുമെന്നു മാത്രമല്ല വാടകയും ലാഭിക്കാം. മന്ത്രി കെ. കൃഷ്ണൻ കുട്ടിയെ ഉദ്ഘാടനത്തിന് കിട്ടാത്തതാണ് ഉദ്ഘാടനം വൈകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com