ADVERTISEMENT

കണ്ണൂർ/കാസർകോട് ∙ ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സിൽവർ ലൈൻ പദ്ധതി ‘ഇരുണ്ട പാത’ ആണെന്നു പരിസ്ഥിതി – മനുഷ്യാവകാശ പ്രവർത്തക മേധ പട്കർ. സിൽവർലൈൻ പ്രതിരോധ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഈ ദുരന്ത പദ്ധതിക്കെതിരെ വിജയം വരെയും ജനങ്ങൾ പോരാടണം. ഏതാനും വീടുകൾ ഇല്ലാതാകുന്നതോ നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്നതോ അല്ല സിൽവർ ലൈൻ ഉയർത്തുന്ന ഭീഷണി. ഇതു കേരളത്തിന്റെ പരിസ്ഥിതി നശിപ്പിക്കുകയും അധിക സാമ്പത്തികബാധ്യത സൃഷ്ടിക്കുകയും ചെയ്യുമെന്നും മേധ കണ്ണൂരിൽ പറഞ്ഞു.

ഈ പദ്ധതിയുമായി ശക്തമായി മുന്നോട്ടു പോകുമെന്നു പറയുന്നവർ നന്ദിഗ്രാമിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ലെന്നാണു മനസിലാക്കേണ്ടതെന്ന് മേധ പട്കർ കാസർകോട്ട് പറഞ്ഞു. രണ്ടു പ്രളയമുണ്ടായ നാടാണു കേരളം. അപ്പോഴാണ് മതിലുകെട്ടി സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി. സിൽവർ ലൈൻ പദ്ധതി നടപ്പായാൽ വീടുകൾ നഷ്ടപ്പെടുന്ന മേഖലകളും മേധ സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com