കനത്ത മഴയിൽ ഉണ്ടായ കൃഷി നാശം; വിലക്കയറ്റത്തിൽ തളർന്ന് ജനം

kasargod news
SHARE

കാസർകോട് ∙ പച്ചക്കറി, മീൻ, കോഴി വിപണിയിൽ വൻ വിലക്കയറ്റം. തക്കാളി, ബീൻസ്, പയർ, മുരിങ്ങ, മല്ലിയില തുടങ്ങിയവയ്ക്ക് വില ഇരട്ടിയിലേറെയായി ഉയർന്നു. മറ്റുള്ള പച്ചക്കറി ഇനങ്ങൾക്ക് കിലോഗ്രാമിനു 10 രൂപ വരെ വില കയറി. തക്കാളിയുടെ വില നൂറോളമെത്തി. ബീൻസ് 100.00 ( മുൻ വില 40 രൂപ), കാരറ്റ് 50.00 (40.00), മല്ലിയില 100.00 (50.00) എന്നിങ്ങനെയാണ് വില നിലവാരം.

കനത്ത മഴയിൽ ഉണ്ടായ കൃഷി നാശം കാരണം ആവശ്യത്തിനു സാധനങ്ങൾ കർണാടകയിൽ നിന്നു കിട്ടുന്നില്ല. ആവശ്യത്തിന്റെ പകുതി പോലും എത്തുന്നില്ല കടകളിൽ. കട ഉടമകൾക്ക് മഴക്കാലമായതിനാൽ അധികം സ്റ്റോക്ക് ചെയ്യാനും കഴിയുന്നില്ല.

∙ കോഴി : മീൻ ദൗർലഭ്യം കാരണം കോഴിയുടെ വില കൂടി. ഒറ്റയടിക്ക് 40 രൂപയാണ് കോഴിയിറച്ചിക്കു കൂടിയത്. കോഴി വില 130 ൽ നിന്ന് 170 ആയി ഉയർന്നു. കോഴിത്തീറ്റ, ഇന്ധനം തുടങ്ങിയവയുടെ വിലക്കയറ്റവും ആവശ്യത്തിനു കോഴി ഉൽപാദനം നടക്കാത്തതും വില കയറ്റത്തിനു കാരണമായി. 50 കിലോ ചാക്ക് കോഴിത്തീറ്റ വില 2300 ആയി ഉയർന്നു. 3 ഘട്ടങ്ങളിലായി നൽകേണ്ട കോഴിത്തീറ്റയ്ക്ക് 50 കിലോ ചാക്കിനു കഴിഞ്ഞ വർഷം ജൂണിൽ 2005 രൂപ, 1945 രൂപ, 1905 രൂപ എന്നിങ്ങനെയായിരുന്നു വില.

അത് യഥാക്രമം 2310, 2230, 2145 രൂപയായി ഉയർന്നു. കോഴിത്തീറ്റ ഉൽപാദനത്തിനു ആവശ്യമായ ചോളം കിലോഗ്രാമിനു 13 രൂപയിൽ നിന്ന് 25 രൂപയായും സോയാബീൻ 60 രൂപയിൽ നിന്നു 105 ആയും ഉയർന്നു. കോഴി കുഞ്ഞുങ്ങൾക്ക് നൽകാനുള്ള വൈറ്റമിൻ ചൈനയിൽ നിന്നു ഇറക്കുമതി ചെയ്യുന്നതിനു നിരോധനം ഉള്ളതിനാൽ സിംഗപ്പൂർ, മലേഷ്യ വഴിയാണ് ഇറക്കുമതി ചെയ്യുന്നത്.

ഇതു കാരണം 200 രൂപ മുതൽ 300 രൂപ വരെയാണ് വൈറ്റമിൻ വില കൂടിയത്. ഇന്ധന വില വർധന കാരണം 80 ശതമാനത്തോളം ആണ് ഗതാഗത ചെലവ് കൂടിയത്. ഇതെല്ലാം കോഴി വില കൂടാൻ കാരണമായെന്നാണ് കോഴി ഉൽപാദകർ പറയുന്നത്. കടകളിൽ നേരത്തെയുള്ള കച്ചവടം നടക്കുന്നുമില്ല.

∙ മീൻ : ആവശ്യത്തിനു മീൻ കിട്ടാനില്ല. പരൽ മീനിനു ഉൾപ്പെടെ വൻ വില കയറി. 800 രൂപ വരെ ഉണ്ടായിരുന്ന അയക്കൂറയ്ക്ക് 1250 വരെ ആയി ഉയർന്നു. മറ്റുള്ളവയുടെ വില :മാന്ത ( നങ്ക് ) 250–300, അയല 220, മത്തി 200,ആവോലി 800, പരൽ മീൻ 160.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA