ADVERTISEMENT

ബദിയടുക്ക ∙ അനധികൃത മദ്യവും വാഷും ബദിയടുക്ക എക്സൈസ് സംഘം പിടിച്ചെടുത്തു. 2 പേരെ അറസ്റ്റു ചെയ്തു. 40 ലീറ്റർ വാഷുമായി അഡൂർ പാണ്ടി നീലംമ്പാറയിലെ വി.എൻ.ഗുരുപ്രസാദിനെയാണ് (35) ബദിയടുക്ക എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. വീടിനു സമീപത്തെ ഷെഡിൽ സൂക്ഷിച്ചിരുന്ന വാഷാണു പിടിച്ചെടുത്തത്.

സ്കൂട്ടറിൽ കടത്തിയ 10.80 ലീറ്റർ കർണാടക മദ്യവുമായി നെക്രാജെയിലെ കൊടകോളുവിലെ കെ.ജെ.പ്രസാദിനെനെയും (35) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക റേഞ്ച് ഇൻസ്പെക്ടർ എച്ച്.വിനു, പ്രവന്റീവ് ഓഫിസർ പി.രാജീവൻ, സിഇഒമാരായ ആർ.രമേശൻ, കെ.അഫ്സൽ, ശരത് എസ്.നായർ, പിസിഇഒമാരായ അമൽ ജിത്ത്, ബി.വിനോദ്, വി.ബാബു, അശ്വതി, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com