ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ അനധികൃത മീൻപിടിത്തതിനെതിരെ ശക്തമായ നടപടിയുമായി മത്സ്യവകുപ്പ്. കഴിഞ്ഞ വർഷം നടപ്പാക്കിയതു പോലെ  ചെറുവലകളും കൂടുകളും മറ്റു ഉപകരണങ്ങൾ ഉപയോഗിച്ച് മീൻ പിടിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുമെന്നു അധികൃതർ അറിയിച്ചു. പൂർണ വളർച്ചയിലെത്താത്ത മത്സ്യം പിടിക്കുന്നതും വിൽപന നടത്തുന്നതും ശ്രദ്ധയിൽ പെട്ടാൽ ഫിഷറീസ്, റവന്യു പൊലീസ് ഉദ്യോഗസ്ഥർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും  നടപടി എടുക്കാം. വരും ദിവസങ്ങളിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലുടനീളം പരിശോധന കർശനമാക്കുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ  പി.വി.സതീശൻ അറിയിച്ചു. 9947625185, 7356114237.

അനധികൃത മീൻപിടത്തം തടയുന്നതിനായി മത്സ്യവകുപ്പിന്റെ വകുപ്പിന്റെ കീഴിൽ  ജില്ലയിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ രാജപുരം എന്നീ മത്സ്യഭവനുകൾ ചേർന്നുള്ള കമ്മിറ്റിയുടെ ചുമതല  ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എം.എഫ്.പോളിനാണു. അസിസ്റ്റന്റ് ഫിഷറീസ് എക്‌സിക്യൂട്ടീവ് ഓഫിസർ അലാവുദ്ദീൻ, പ്രോജക്ട് കോ– ഓർഡിനേറ്റർമാരായ വി.അശ്വിൻ കൃഷ്ണൻ, ഐ.പി.ആതിര, കെ.വീണ എന്നിവർ അംഗങ്ങളായിരിക്കും.

കാസർകോട്, കുറ്റിക്കോൽ, കുമ്പള മത്സ്യഭവനുകളുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ചുമതല  ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എ.ജി.അനിൽ കുമാറിനാണു. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാരായ എ.എ.ഷിജു, എസ്.എസ്.സോഫിയ, പ്രോജക്ട് കോഓർഡിനേറ്റർമാരായ ലക്ഷ്മിക്കുട്ടി, പി.സ്വാതി ലക്ഷ്മി, കെ.അവിനാഷ് എന്നിവർ അംഗങ്ങളാണ്.

മീൻവേട്ട വിലക്കുന്നതിനു പിന്നിൽ

പുതുമഴയിൽ വെള്ളം കുറഞ്ഞ വയലുകൾ, ചെറുതോടുകൾ, അരുവികൾ എന്നിവിടങ്ങളിലേക്കു പുഴ, മറ്റു ജലാശയങ്ങൾ എന്നിവിടങ്ങളിൽ നിന്നായി കൂട്ടത്തോടെ കയറി വരുന്ന മത്സ്യങ്ങൾ പിടികൂടുന്നത് നിയമവിരുദ്ധമാണ്.പ്രജനനകാലത്തായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുവഴി പല നാടൻ മത്സ്യങ്ങളും ഇന്നു വംശനാശ ഭീഷണിയിലാണ്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശ ഭീഷണിയിലാണ്.

മുട്ടയിടാനാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കുമായി എത്തുന്നത്. ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാനാകില്ല. അവയെ വ്യാപകമായി വേട്ടയാടുന്നു. 'പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസ്സം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നവർക്കും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നവർക്കും 15,000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്നതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com