ADVERTISEMENT

കണ്ണൂർ∙ ജയിലിൽ നിന്ന് ഇറങ്ങി ദിവസങ്ങൾക്കുള്ളിൽ ഓട്ടോറിക്ഷ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. പഴയ ബസ് സ്റ്റാൻ‌ഡ് പരിസരത്ത് നിന്ന് ഗുഡ്സ് ഓട്ടോറിക്ഷ മോഷ്ടിച്ച കാസർകോട് ഉപ്പള മണിമുണ്ട ഹൗസിൽ മുഹമ്മദ് ഷരീഫി (40) ആണു ടൗൺ പൊലീസ് അറസ്റ്റിലായത്. ഓട്ടോറിക്ഷ ബേക്കലിൽ കണ്ടെത്തി.

കക്കാട്ടെ മജീദിന്റേതാണ് ഓട്ടോറിക്ഷ. കേസ് അന്വേഷണത്തിനിടെ സിസി ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നഗരത്തിൽ ഒരു പിടിച്ചുപറി കേസിൽ 6 മാസം റിമാൻഡിലായിരുന്നു പ്രതി. എസ്ഐ അരുൺ നാരായണൻ, എഎസ്ഐ എം.അജയൻ, എഎസ്ഐ ഷാജി എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com