ADVERTISEMENT

കാസർകോട്∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസിങ്  മുഖേന 31ന് കൂടിക്കാഴ്ച നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കും. ഷിംലയിൽ നിന്നാണ് പ്രധാനമന്ത്രി ഗുണഭോക്താക്കളുമായി  കൂടിക്കാഴ്ച നടത്തുക.  കൂടിക്കാഴ്ചയ്ക്കൊപ്പം ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും.

പ്രധാൻ മന്ത്രി ആവാസ് യോജന (ഗ്രാമീൺ, അർബൻ), പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി, പ്രധാൻ മന്ത്രി ഉജ്ജ്വല യോജന, പോഷൺ അഭിയാൻ, പ്രധാൻ മന്ത്രി മാതൃ വന്ദന യോജന, സ്വച്ഛ് ഭാരത് മിഷൻ,ജൽ ജീവൻ മിഷൻ ആൻഡ് അമൃത്, പ്രധാൻ മന്ത്രി സ്വാനിധി സ്‌കീം, വൺ നേഷൻ വൺ റേഷൻ കാർഡ്, പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന, ആയുഷ്മാൻ ഭാരത് പിഎം ജൻ ആരോഗ്യ യോജന, ആയുഷ്്മാൻ ഭാരത് ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ, പ്രധാൻ മന്ത്രി മുദ്ര യോജന പദ്ധതികളുടെ ഗുണഭോക്താക്കളുമായാണ് പ്രധാനമന്ത്രി സംവദിക്കാനും കൂടിക്കാഴ്ച നടത്താനും തീരുമാനം.

2 ഘട്ടങ്ങളിലായാണ് പരിപാടി നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 10.15 മുതൽ 10.50 വരെ നടക്കുന്ന ആദ്യഘട്ടത്തിൽ പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനൊന്നാം ഗഡു ഗുണഭോക്താക്കൾക്ക് കൈമാറും. രണ്ടാം ഘട്ടത്തിൽ  തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നേരിട്ടും വിഡിയോ കോൺഫറൻസിങ് മുഖേനയും സംവദിക്കും. 31ന് കലക്ടറേറ്റ്  പരിസരത്തെ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഓഫിസ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കൾ, എംപി, മന്ത്രി, എംഎൽഎമാർ, നഗരസഭ അധ്യക്ഷന്മാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങൾ, ജില്ലയിലെ പ്രമുഖ വ്യക്തികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com