ADVERTISEMENT

ചട്ടഞ്ചാൽ ∙ ആധുനിക ബാങ്കിങ്ങിനോട് കിടപിടിക്കുന്ന വിധത്തിൽ സർക്കാർ ട്രഷറികളുടെ ഓൺലൈൻ സേവനങ്ങളും സെക്യൂരിറ്റി, സെർവർ സംവിധാനങ്ങളും ശക്തിപ്പെടുത്തുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കാസർകോട്, ചട്ട‍ഞ്ചാൽ എന്നിവിടങ്ങളിൽ സബ് ട്രഷറികൾക്കായി പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളിലേക്കു ട്രഷറികൾ ഉയർന്നു. 25 ട്രഷറികളുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഭിന്നശേഷി സൗഹൃദവും വയോജന സൗഹൃദവുമായി ട്രഷറികളെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ചട്ടഞ്ചാലിൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരൻ എംഎൽഎ, കോഴിക്കോട് ട്രഷറി ഡപ്യൂട്ടി ഡയറക്ടർ ടി.സി.സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, പഞ്ചായത്ത് പ്രസിഡന്റുമാരായ സുഫൈജ അബൂബക്കർ, പി.ലക്ഷ്മി, എം.കുമാരൻ, എം.ധന്യ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സെമീമ അൻസാരി, ചെമ്മനാട് പഞ്ചായത്ത് അംഗം മറിയ മാഹിൻ, മധു മുതിയക്കാൽ, വി.രാജൻ, രാജൻ പെരിയ, ഹുസൈനാർ തെക്കിൽ,

എൻ.ബാബുരാജ്, മൊയ്തീൻ കുഞ്ഞി കളനാട്, ട്രഷറി വകുപ്പ് ഡയറക്ടർ വി.സാജൻ, ജില്ലാ ട്രഷറി ഓഫിസർ കെ.ജനാർദനൻ എന്നിവർ പ്രസംഗിച്ചു. കാസർകോട് സബ് ട്രഷറി കെട്ടിട ഉദ്ഘാടന ചടങ്ങിൽ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ വി.എം.മുനീർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഖാദർ ബെദ്‍രിയ,പി.ഹമീദ്, കാസർകോട് നഗരസഭാംഗം എം.ശ്രീലത, സ്ഥിരം സമിതി അധ്യക്ഷരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ.ഫൈസൽ, ഹരീഷ്.ബി.നമ്പ്യാർ, എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com