കയ്യൂർ– ചീമേനി പഞ്ചായത്ത് ഓഫിസിൽനിന്ന് 19.8 കിലോവാട്ട് വൈദ്യുതി

SHARE

ചീമേനി ∙ കയ്യൂർ– ചീമേനി പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ മുകളിൽ പ്രതിദിനം 19.8 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുവാൻ കഴിയുന്ന സോളർ പ്ലാന്റ് സ്ഥാപിച്ചു. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം പഞ്ചായത്ത് ഓഫിസിന്റെ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ഇതുവഴി  വൈദ്യുതി ബിൽ തുക  ഒഴിവാക്കാനാകും. ബാക്കിയുള്ള വൈദ്യുതി കെഎസ്ഇബി ഗ്രിഡിലൂടെ കടത്തി വിട്ട് പൊതുജനങ്ങൾക്ക് നൽകും. കൂടാതെ പഞ്ചായത്ത് കെട്ടിടത്തിലെ ചൂട് കുറയ്ക്കുവാനും പുരപ്പുറ സോളർ പ്ലാന്റ് കൊണ്ട് സാധിക്കും. പദ്ധതിയുടെ  ഉദ്ഘാടനം നാളെ എം.രാജഗോപാലൻ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലൻ അധ്യക്ഷനാകും.

ചെലവില്ല; സ്ഥലം നൽകിയാൽ മതി

കെഎസ്ഇബിയുടെ സൗര മോഡൽ ഒന്ന് പദ്ധതിയിലൂടെയാണു പ്ലാന്റ് സ്ഥാപിച്ചത്. പൂർണമായും കെഎസ്ഇബിയുടെ ചെലവിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്. സോളർ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള സ്ഥലം വിട്ടുകൊടുക്കുക മാത്രമാണ് പഞ്ചായത്തിന്റെ ചുമതല. 25 വർഷത്തേക്കാണ് കരാർ. കെഎസ്ഇബിക്ക് വേണ്ടി ടാറ്റാ പവർ ആണ് പ്ലാന്റിന്റെ നിർമാണം നടത്തിയത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS