ADVERTISEMENT

കാസർകോട് ∙ ജില്ലയിലെ പ്രധാന കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന സഫലം കാഷ്യു, ജീവ ഹണി എന്നീ ഉൽപന്നങ്ങൾ ഇനി റെയിൽവേ സ്റ്റേഷനുകളിലും. കാസർകോട്, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകളിലാണ്  റെയിൽവേ നടപ്പാക്കുന്ന വൺ സ്റ്റേഷൻ വൺ പ്രോഡക്ട് പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ഉൽപന്നങ്ങൾ വിൽക്കുന്നതിനായി സ്റ്റാളുകൾ ലഭ്യമായത്. 

കാഞ്ഞങ്ങാട്ട് സ്റ്റേഷൻ മാസ്റ്റർ പ്രശാന്ത്, കാസർകോട്ട് സ്റ്റേഷൻ മാസ്റ്റർ രാംഖിലാഡി മീന എന്നിവർ ഉദ്ഘാടനം ചെയ്തു. ‍കാഞ്ഞങ്ങാട്ട് നഗരസഭാ അധ്യക്ഷ കെ.വി.സുജാത, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ, അസിസ്റ്റന്റ് കോഓർഡിനേറ്റർമാരായ ഡി.ഹരിദാസ്, പ്രകാശൻ പാലായി, സിഡിഎസ് ചെയർപഴ്‌സൻ സുജിനി, സൂര്യജാനകി, ജില്ലാ പ്രോഗ്രാം മാനേജർ തതിലേഷ് തമ്പാൻ, സിഡിഎസ് ചെയർപഴ്‌സൻ ആയിഷ എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com