ഒരേ ക്ലാസ് മുറിയിലെ 10 വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം

ഐഐടി ധൻബാദ്, ഐഐഐടി അലഹബാദ്, എംഎൻഐടി ജയ്പൂർ, എൻഐടി കാലിക്കറ്റ്, എൻഐടി ഹാമിർപൂർ, എൻഐടി സൂരത്ത്കൽ എന്നിവിടങ്ങളിൽ പ്രവേശനം നേടിയ രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ ബിബിഎ വിദ്യാർഥികൾ.
ഐഐടി ധൻബാദ്, ഐഐഐടി അലഹബാദ്, എംഎൻഐടി ജയ്പൂർ, എൻഐടി കാലിക്കറ്റ്, എൻഐടി ഹാമിർപൂർ, എൻഐടി സൂരത്ത്കൽ എന്നിവിടങ്ങളിൽ പ്രവേശനം നേടിയ രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ ബിബിഎ വിദ്യാർഥികൾ.
SHARE

രാജപുരം ∙ ഗ്രാമീണ മേഖലയിൽ നിന്നു ഒരേ ക്ലാസ് മുറിയിലെ 10 വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം. രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ ബിബിഎ വിദ്യാർഥികളായ 10 പേരാണ് മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടുന്ന ഐഐടി ധൻബാദ്, ഐഐഐടി അലഹാബാദ്, എംഎൻഐടി ജയ്പുർ, എൻഐടി കാലിക്കറ്റ്, എൻഐടി ഹാമിർപൂർ, എൻഐടി സൂരത്ത്കൽ തുടങ്ങിയ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയത്.

കേരളത്തിൽ‌ ഇത്തരത്തിൽ ഒരേ ക്ലാസിൽ നിന്നു 10 പേർ ഒരുമിച്ച് ഉന്നത വിദ്യാഭ്യാസത്തിന് പ്രവേശനം നേടുന്നത് ഇത് ആദ്യമായാണെന്ന് കോളജ് അധികൃതർ പറയുന്നു. കഴിഞ്ഞവർഷം ഐഐഎം റാഞ്ചിയിൽ അധ്യാപകനായി മാറിയ ഡോ.രഞ്ജിത്ത് ഇതേ കോളജിലെ വിദ്യാർഥിയാണ്. ജില്ലയിൽ തന്നെ ഏറ്റവും പിന്നാക്കാവസ്ഥയുള്ള പ്രദേശങ്ങളിലൊന്നാണ് രാജപുരം.‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS