രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ ആക്രമണം; പന്തംകൊളുത്തി പ്രകടനം നടത്തി കോൺഗ്രസ്

രാഹുൽ ഗാന്ധിയുടെ ഓഫിസിനും ജീവനക്കാർക്കും നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം.
രാഹുൽ ഗാന്ധിയുടെ ഓഫിസിനും ജീവനക്കാർക്കും നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പന്തംകൊളുത്തി പ്രകടനം.
SHARE

കാഞ്ഞങ്ങാട് ∙ രാഹുൽ ഗാന്ധിയുടെ ഓഫിസിനും ജീവനക്കാർക്കും നേരെ എസ്എഫ്ഐ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി. പുതിയ കോട്ടയിൽ നിന്നു ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഐ.എസ്.വസന്തൻ അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണൻ, രാജേഷ് പള്ളിക്കര, യൂത്ത് കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ കാർത്തികേയൻ പെരിയ, ഇസ്മായിൽ ചിത്താരി, രാജേഷ് തമ്പാൻ, ഷോണി കെ.തോമസ്, ഉനൈസ് ബെടകം, വിനോദ് കള്ളാർ, അഹമ്മദ് ചെരൂർ, ഷെറിൽ കായംകുടൽ, സജിത് കമ്മാടം റാഫി അടൂർ, ബി.ബിനോയ്‌, അഖിൽ അയ്യങ്കാവ്, ശിവപ്രസാദ് ആറുവത്ത്, രോഹിത് ഏറുവാട്ട്, മാത്യു ബധിയടുക്ക എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS