ADVERTISEMENT

അപേക്ഷാ തീയതി നീട്ടി

കാസർകോട്∙ സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്ആർസി കമ്യുണിറ്റി കോളജ് 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കേറ്ററിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 15 വരെ നീട്ടി. പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. കോഴ്‌സിന്റെ വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 9846033001.

സിലക്ഷൻ ട്രയൽസ് ഒന്നിന്

കാങ്ങങ്ങാട് ∙ കേരള സ്‌റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബാസ്‌കറ്റ്‌ബോൾ കോളജ് ഹോസ്റ്റലിലേക്കു 2022-23 ലെ ഡിഗ്രി പ്രവേശനത്തിന് അർഹതയുള്ള കായിക താരങ്ങളുടെ സിലക്ഷൻ ട്രയൽസ് ജൂലൈ ഒന്നിനു നടക്കും.  താൽപര്യമുള്ള കായികതാരങ്ങൾ അവരുടെ ബാസ്‌കറ്റ്‌ബോൾ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്ലസ് ടു മാർക്ക് ലിസ്റ്റ്, ആധാർ കാർഡ് കോപ്പി, 2പാസ്‌പോർട് സൈസ് ഫോട്ടോ എന്നിവ സഹിതം ഗ്രൗണ്ടിൽ എത്തിച്ചേരണം. സ്‌പോർട്‌സ് കിറ്റ് കരുതണം. ഫോൺ-9446839329.

പുൽക്കൃഷിക്ക് സബ്സിഡി  

കാസർകോട് ∙ ക്ഷീരവികസന വകുപ്പ് 20 സെന്റിനു മുകളിൽ പുൽക്കൃഷി ചെയ്യുന്നതിന് സബ്സിഡി നൽകുന്നു. കർഷകർക്ക് ജൂൺ 26 മുതൽ മുതൽ ജൂലൈ 10വരെ ksheerasree.kerala.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുകളിൽ ബന്ധപ്പെടണം.

പശുവളർത്തൽ പരിശീലനം

കാസർകോട് ∙ ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂലൈ 2 മുതൽ 8 വരെ ശാസ്ത്രീയ പശു പരിപാലനത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ ജൂൺ 28നകം dd-dtc-kkd.dairy@kerala.gov.in മെയിലിലോ 0495 2414579 എന്ന നമ്പറിലോ റജിസ്റ്റർ ചെയ്യണം.

ഗതാഗത നിയന്ത്രണം

∙കാസർകോട് - കാഞ്ഞങ്ങാട് സ്‌റ്റേറ്റ് ഹൈവേയിൽ കാസർകോട് പ്രസ്‌ക്ലബ്  ജംക്‌ഷൻ തൊട്ട് ചന്ദ്രഗിരിപ്പാലം വരെയുള്ള സ്ഥലത്ത് ഇന്റർലോക്ക് ഇടുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഇന്നും നാളെയും ഇതുവഴി വാഹന ഗതാഗതം പൂർണമായി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.  കാഞ്ഞങ്ങാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ദേശീയപാത വഴി തിരിഞ്ഞു പോകേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു

കാസർകോട് ∙ ജില്ലാ പഞ്ചായത്തിന്റെ ഉദയഗിരിയിലുള്ള വനിതാ ഹോസ്റ്റൽ ആൻഡ് കരിയർ ഗൈഡൻസ് സെന്ററിൽ അന്തേവാസികളാകാൻ താൽപര്യമുളള വനിതകളിൽ നിന്ന് ജില്ലാ വനിതാക്ഷേമ ഓഫിസർ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ കാസർകോട് ജില്ലാ പഞ്ചായത്ത് ഓഫിസുമായി നേരിട്ടോ  04994 256722, 9961342565, 9744262872 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.

കാസർകോട് ∙ പബ്ലിക് സെർവന്റ്സ് സഹകരണ സംഘം അംഗങ്ങളുടെ മക്കളിൽ ഉയർന്ന മാർക്കു നേടി വിജയിച്ചവരിൽ നിന്നു കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി, പ്ലസ്ടു, കോളജ്, പ്രഫഷനൽ കോഴ്സിൽ മികച്ച വിജയം നേടിയവർ മാർക്കു പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ജൂലൈ 15ന് 5നകം സെക്രട്ടറിക്ക് സമർപ്പിക്കണം. 9446271118.

കാസർകോട് ∙ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡവലപ്‌മെന്റിന്റെ കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത് കുമ്പളയിലെ മഞ്ചേശ്വരം അപ്ലൈഡ് സയൻസ് കോളജിൽ 2022-23 അധ്യയന വർഷത്തിലെ വിവിധ കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സീറ്റിലേക്ക് കണ്ണൂർ യൂണിവേഴ്‌സിറ്റി സൈറ്റ് മുഖേനയും കോളജിന് അനുവദിച്ചിട്ടുള്ള 50 ശതമാനം സീറ്റിൽ ഐഎച്ച്ആർഡി സൈറ്റ് മുഖേനയും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 04998-215615, 8547005058

വാക് ഇൻ ഇന്റർവ്യൂ മാറ്റി

കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർ താൽക്കാലിക നിയമനത്തിലേക്കായി 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ മാറ്റി. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ അഞ്ചിന് വൈകുന്നേരം 5നകം കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം. ഫോൺ- 0467 2201205.

അധ്യാപക നിയമനം

കുമ്പള ∙ ഷിറിയ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, അറബിക്, കൊമേഴ്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള അഭിമുഖം 28ന് 10.30 ന് സ്കൂളിൽ നടക്കും.

പൈവളിഗെ നഗർ ∙ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതം, സാമ്പത്തികശാസ്ത്രം, പൊളിറ്റിക്കൽ സയൻസ് സീനിയർ വിഭാഗത്തിലും ഹിന്ദി, സുവോളജി ജൂനിയർ വിഭാഗത്തിലും താൽക്കാലിക നിയമനത്തിനായി 30ന് സ്‌കൂൾ ഓഫിസിൽ അഭിമുഖം നടത്തും. ഫോൺ: 9446432642.

അഭിമുഖം രണ്ടിന്

കാസർകോട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനത്തിലേക്കുള്ള അഭിമുഖം ജൂലൈ രണ്ടിന് ഡിഎംഎൽടി ടീച്ചർ, മെഡിക്കൽ കോഡിംഗ് ടീച്ചർ, ബികോം ടീച്ചർ, ബിഎസ്‌സി നഴ്സിംഗ് ടീച്ചർ എന്നിവയാണ് ഒഴിവ്. എംപ്ലോയബിലിറ്റി സെന്ററിൽ ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർഥികൾക്കും അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ- 9207155700.

ലിഫ്റ്റ് ഓപ്പറേറ്റർ നിയമനം

കാസർകോട് ∙ ജനറൽ ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 28ന് രാവിലെ 10ന് ജനറൽ ആശുപത്രി സൂപ്രണ്ട് ഓഫിസിൽ ഹാജരാകണം. ഫോൺ: 04994 230080.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com