പരപ്പച്ചാലിൽ രാത്രി വീണ്ടും അപകടം; രാവിലെ ലോറി മറിഞ്ഞ അതേ സ്ഥലത്ത് പുഴയിലേക്ക് മറിഞ്ഞത് ഗ്യാസ് സിലണ്ടറുമായി വന്ന ലോറി

പരപ്പച്ചാൽ പാലത്തിന് മുകളിൽനിന്നും ഇന്നലെ രാത്രി ഗ്യാസ് സിലണ്ടർ നിറച്ച ലോറി മറിഞ്ഞനിലയിൽ
SHARE

കുന്നുംകൈ ∙ പരപ്പചച്ചാലിൽ വീണ്ടും വാഹനാപകടം. രാവിലെ  സിമന്റ് ലോറി മറിഞ്ഞ അതേ സഥലത്താണ് രാത്രി 8ന് ഗ്യാസ് സിലണ്ടറുമായി വന്ന ലോറി പാലത്തിൽ നിന്നു പുഴയിലേക്കു മറിഞ്ഞത്. സാരമായി പരിക്കേറ്റ ഡ്രൈവർ ദിലീപ് പേരാമ്പ്ര 35 നീലേശ്വരം തേജസ്വിനിയിലും മറിഞ്ഞ ലോറി തട്ടി ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മാങ്ങോട് സ്വദേശി സിജോയെ  പരിയാരം മെഡിക്കൽകോളജിലും പ്രവേശിപ്പിച്ചു.

രാവിലെ നടന്ന അപകടം ബൈക്കിലിരുന്നു കാണുന്നതിനിടയിലാണു ലോറിടിച്ചത്. അഗ്നി രക്ഷാസേനയുടെ 3 യൂണിറ്റുകൾ സ്ഥലത്തെത്തി ഗ്യാസ് സിലണ്ടറുകൾ സുരക്ഷിതസ്ഥലത്തേക്ക് മാറ്റി. ചിറ്റാരിക്കാൽ പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുന്നു. ഇതുവഴിയുള്ള വാഹനഗതാതം തൽക്കാലത്തേക്ക് പൊലീസ് നിരോധിച്ചു. നീലേശ്വരത്തു നിന്നു വരുന്ന വാഹനങ്ങൾ കാലിച്ചാമരം കാലിക്കടവ് വഴിയും ഭീമനടി ഭാഗത്ത് നിന്നു വരുന്ന വാഹനങ്ങൾ കാലിക്കടവ് പെരിയങ്ങാനം വഴിയും പോകേണ്ടതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS