ADVERTISEMENT

കാസർകോട് ∙ എസ്എഫ്ഐ ബഫർസോൺ സമരം നടത്തേണ്ടത് പിണറായി വിജയന്റെ വീട്ടുപടിക്കലാണെന്നും രാഹുൽഗാന്ധി മതേതര ഇന്ത്യയുടെ പ്രതീക്ഷയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എംപി. അഗ്നിപഥ് പിൻവലിക്കുക, രാഹുൽ ഗാന്ധിയുടെ ഓഫിസ് അക്രമിച്ചവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്നു പരമാവധി ശിക്ഷ നൽകുക, ഭരണകൂട ഭീകരത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ സത്യഗ്രഹ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 വർഷം നിർബന്ധ സേവനം സൈന്യത്തിന്റെ കെട്ടുറപ്പാണെന്നിരിക്കെ അഗ്നിപഥിലൂടെ നാലു വർഷത്തെ താൽക്കാലിക നിയമനം സൈന്യത്തിന്റെ മനോവീര്യം തകർക്കുമെന്നും സമസ്ത മേഖലകളിലും കാവിവൽക്കരണത്തിനു ശ്രമിക്കുന്ന മോദി സർക്കാർ കനത്ത വില നൽകേണ്ടി വരുമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. ഡിസിസി പ്രസിഡന്റ്‌ പി.കെ.ഫൈസൽ അധ്യക്ഷത വഹിച്ചു. പിസിസി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട്, വി.ആർ.വിദ്യാസാഗർ, കെ.പി.കുഞ്ഞിക്കണ്ണൻ, സി.ടി.അഹമ്മദലി, ഹരീഷ് ബി.നമ്പ്യാർ, കെ.നീലകണ്ഠൻ, എം.അസ്സിനാർ, പി.എ.അഷ്റഫ് അലി, കരിമ്പിൽ കൃഷ്ണൻ, ശാന്തമ്മ ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com