ADVERTISEMENT

പാലക്കുന്ന്  ∙ കേരള മാരിടൈം ബോർഡിന്റെ കീഴിൽ  ജില്ലയിൽ അനുവദിച്ച മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലക്കുന്നിലുള്ള മർച്ചന്റ് നേവി ക്ലബ്ബ് കെട്ടിടത്തിൽ  തുടങ്ങുന്നതിനുള്ള ഒരുക്കങ്ങളായി. ഉദ്യോഗസ്ഥർ അന്തിമ ഒരുക്കങ്ങൾ വിലയിരുത്തി. 4 ദിവസം നീളുന്ന ലാസ്‌കർ കോഴ്സ് 28 മുതൽ ജൂലൈ 1 വരെയാണ് ഈ ക്യാംപസിൽ നടത്തുക. ജോലി സാധ്യതയുള്ള മാരിടൈം കോഴ്സുകൾ ക്യാംപസിൽ നടത്തും. അതിന്റെ  മുന്നോടിയായാണ് ലാസ്‌കർ ലൈസൻസ് നേടുന്നതിനുള്ള യോഗ്യതാ പരിശീലനം ഇവിടെ തുടങ്ങുന്നത്. 30 പേർക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം  നൽകിയിട്ടുള്ളത്.

പുതിയ ഇൻലാൻഡ് വെസൽ നിയമം നിലവിൽ വരുന്നത്തോടെ അതനുസരിച്ചുള്ള  സ്രാങ്ക്, ഫസ്റ്റ് ക്ലാസ് മാസ്റ്റർ, സെക്കൻഡ് ക്ലാസ് മാസ്റ്റർ, ഫസ്റ്റ് ക്ലാസ് എൻജിൻ  ഡ്രൈവർ, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ വിഭാഗത്തിലുള്ള കോഴ്സുകൾ പടിപടിയായി  തുടങ്ങുമെന്നു അഴീക്കൽ പോർട്ട്‌ ഓഫിസർ ക്യാപ്റ്റൻ പ്രദീപ്‌ കെ.ജി.നായർ  അറിയിച്ചു.സി.എച്ച്.കുഞ്ഞമ്പു എംഎൽഎയുടെ  ഇടപെടലുകളുടെ ഫലമായാണ് സംസ്ഥാനത്തെ മൂന്നാമത്തെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയിൽ അനുവദിച്ചത്.

ലാസ്‌കർ കോഴ്സിലേക്ക് അപേക്ഷിക്കാം

പാലക്കുന്ന്∙  കേരള മാരിടൈം ബോർഡിന്റെ കീഴിൽ  ബേക്കൽ ക്യാംപസിൽ  ലാസ്‌കർ കോഴ്സിലേക്ക്  18 പൂർത്തിയായവർക്ക്‌ അപേക്ഷിക്കാം. കുറഞ്ഞ യോഗ്യത: എട്ടാം ക്ലാസ്. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് വയ്ക്കണം. സർക്കാർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ഫോം 33 ഉൾപ്പെടുത്തണം. ഇതിലും അപേക്ഷയിലും ഫോട്ടോ പതിക്കണം.

കൂടാതെ 3 ഫോട്ടോ അപേക്ഷയ്ക്കൊപ്പം നൽകണം. ഫീസ്: Kerala Maritime Board എന്ന പേരിൽ SBI യുടെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ മാറാവുന്ന 8000 രൂപയുടെ ഡിഡി അയയ്ക്കണം. ഡിഡിയുടെ മറുവശം പേരും വിലാസവും ഫോൺ നമ്പറും എഴുതണം. വിവരങ്ങൾക്ക്: 0499230122 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com