ADVERTISEMENT
കുന്നുംകൈ∙നീലേശ്വരം മുക്കട ചിറ്റാരിക്കാൽ മരാമത്ത് റോഡിലെ  പരപ്പച്ചാലിൽ വാഹന അപകടങ്ങൾ പതിവാകുന്നതിൽ നാട്ടുകാർ ഭീതിയിൽ. കഴിഞ്ഞ ദിവസം രാവിലെയും രാത്രിയിലും ഒരേ സ്ഥലത്ത് ഉണ്ടായ ലോറി അപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്തതോടെയാണ് നാട്ടുകാർ ഭീതിയിലായത്. മൂന്ന് മാസം മുൻപ് പാലത്തിന് സമീപത്ത് റേഷനരിയുമായി വന്ന ലോറിയും അപകടത്തിൽ പെട്ടിരുന്നു.  കാലിച്ചാമരം മുതൽ പരപ്പച്ചാൽ വരെയുള്ള കുത്തനെയുള്ള കയറ്റവും കൊടുംവളവുകളുമാണ്  അപകടം വർധിക്കാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com