കാട്ടാനകൾ ഒരേസമയം മൂന്നും നാലും സ്ഥലങ്ങളിൽ; വാഹനം പോലുമില്ലാതെ വനംവകുപ്പിന്റെ ആർആർടി സംഘം

pathanamthitta-vadasserikkara-wild-elephant-attack
SHARE

ബോവിക്കാനം ∙കാട്ടാനകൾ ഒരേസമയം മൂന്നും നാലും സ്ഥലങ്ങളിൽ  കൃഷി നശിപ്പിക്കുമ്പോൾ, ആവശ്യത്തിനു വാഹനം പോലുമില്ലാതെ വനംവകുപ്പിന്റെ ആർആർടി സംഘം .‌ ‌ഒരു വാഹനം ഉണ്ടെങ്കിലും അതിൽ ഡ്രൈവർ ഉൾപ്പെടെ 5 പേർക്കു സഞ്ചരിക്കാനുള്ള സൗകര്യം മാത്രമേയുള്ളൂ.‌നാട്ടുകാരെ കൂടി ഉൾപ്പെടുത്തി ആർആർടി വിപുലീകരിച്ചെങ്കിലും വാഹനം ഇല്ലാത്തതിനാൽ കർഷകർക്കു അതിന്റെ പ്രയോജനം കിട്ടുന്നില്ല. ‌ആനകൾ കൂട്ടം പിരിഞ്ഞ് ഒറ്റയ്ക്കൊറ്റയ്ക്കാണ് ഇപ്പോൾ കൃഷിയിടങ്ങളിലിറങ്ങുന്നത്.

ദേലംപാ‍ടിയിലെ തീർത്തക്കര, കാറഡുക്കയിലെ കുക്കംകൈ,പന്നപ്പലം എന്നിവിടങ്ങളിലാണ് കഴിഞ്ഞ രാത്രി ഒറ്റയാന്മാരുടെ ശല്യം ഉണ്ടായത്. ഈ  സ്ഥലങ്ങൾ തമ്മിൽ 10-20 കിലോമീറ്റർ ദൂരമുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നവും. ഒരിടത്ത് ആനകളെ തുരത്തുമ്പോഴാണ് മറ്റിടങ്ങളിൽ നിന്നും വിളിയെത്തുക.അതുകൊണ്ട് പോകാനും കഴിയാറില്ല. കർഷകർ തന്നെ സാധ്യമായ രീതിയിൽ പ്രതിരോധം  ഒരുക്കുകയാണ് ചെയ്യുന്നത്. മഴ കാരണം തീയിടാനോ പന്തങ്ങൾ കത്തിക്കാനോ സാധിക്കാത്തത് കർഷകർക്കു തിരിച്ചടിയാണ്. ‌

ആനശല്യം നേരിടുന്ന പരപ്പ,കാറഡുക്ക,മുളിയാർ,ബന്തടുക്ക സെക്ഷൻ ഓഫിസുകളിൽ ഒരിടത്തുപോലും വാഹനം ഇല്ല. നേരത്തെ മുളിയാർ,ബന്തടുക്ക സെക്ഷനുകൾക്ക് വാഹനം ഉണ്ടായിരുന്നെങ്കിലും കാലപ്പഴക്കം കാരണം ഒഴിവാക്കി. പക്ഷേ പുതിയ വാഹനം അനുവദിച്ചതുമില്ല.ഈ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ആനയെ ഓടിക്കാൻ ഉപയോഗിക്കാമായിരുന്നു.

തുടക്കത്തിൽ വാടകയ്ക്ക് ഒരു വണ്ടി കൂടി ഓടിയിരുന്നെങ്കിലും മാസങ്ങൾക്കകം അതു നിർത്തി. മഴക്കാലത്ത് റോഡ് തകർന്നതിനാൽ ആർആർടിയുടെ വാഹനം ഉൾഭാഗങ്ങളിലേക്ക് പോകാത്ത സ്ഥിതിയുണ്ട്. അടിയന്തരമായി ഒരു ജീപ്പ് വാടകയ്ക്കെടുത്തെങ്കിലും ആനകളെ ഓടിക്കാൻ സൗകര്യം ചെയ്യണമെന്നാണ് കർഷകരും സംഘടനകളും ആവശ്യപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS