ADVERTISEMENT

കാസർകോട്∙ എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനായി കലക്ടർ വിളിച്ചു ചേർത്ത യോഗങ്ങളിൽ പങ്കെടുക്കാത്ത തഹസിൽദാരെ സസ്പെൻഡ് ചെയ്തു. മഞ്ചേശ്വരം താലൂക്ക് തഹസിൽദാരുടെ ചുമതല വഹിക്കുന്ന ഭൂരേഖ തഹസിൽദാർ എം.സി. സീനയെയാണ് അന്വേഷണ വിധേയമായ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ 26നു കലക്ടറുടെ ചേംമ്പറിലും 27നും 28നും ഓൺലൈനായി കലക്ടർ വിളിച്ചു ചേർത്ത യോഗങ്ങളിൽ തഹസിൽദാർ സീന പങ്കെടുത്തിരുന്നില്ല.28നു ചേർന്ന യോഗത്തിൽ തഹസിൽദാരുടെ പ്രതിനിധിയായി ചർച്ച ചെയ്യുന്ന വിഷയത്തെ സംബന്ധിച്ച് യാതൊരു അറിവും ഉത്തരവാദിത്തവും ഇല്ലാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ചെയ്തുവെന്നു സസ്പെൻഷൻ ഉത്തരവിലുണ്ട്.

എൻഡോസൾഫാൻ ദുരിതബാധിതരുടെ അപേക്ഷകളിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള അടിയന്തര നടപടികൾ സർക്കാർ തലത്തിലും കലക്ടറുടെ നേതൃത്വത്തിലും ഊർജിതമായി നടക്കുന്ന ഈ സമയത്ത് ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്ന  തഹസിൽദാർ ചെയ്ത ഇത്തരത്തിലുള്ള പ്രവൃത്തി ഗുരുതരവും ധിക്കാരപരവുമായ നിലപാടായി കാണുന്നുവെന്നും ഈ നടപടി തികഞ്ഞ അച്ചടക്കരാഹിത്യവും സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പൊതു പെരുമാറ്റചട്ടത്തിന്റെ ലംഘനവുമാണെന്നു ഉത്തരവിൽ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com