ADVERTISEMENT

രാജപുരം ∙ കള്ളാർ പഞ്ചായത്ത് 4ാം വാർഡ് എകെജി കോളനിയിൽ എലിപ്പനി റിപ്പോർട്ട്‌ ചെയ്തു. കഴിഞ്ഞ ദിവസമാണ് കോളനിയിൽ എലിപ്പനി സ്ഥിരീകരിച്ചത്.  തുടർന്ന് വാർഡ് ഹെൽത്ത്‌ സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കി. മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ച് എലിപ്പനി ബോധവൽക്കരണ ക്ലാസ്, പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ വിതരണം, ജീവിതശൈലി രോഗ നിർണയം, മരുന്ന് വിതരണം എന്നിവ നടത്തി. 

കോളനിയിലെ ജല സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തി. ബോധവൽക്കരണ ക്ലാസിൽ സാനിറ്റേഷൻ കമ്മിറ്റി ചെയർമാൻ മിനി ഫിലിപ് അധ്യക്ഷത വഹിച്ചു. പൂടംകല്ല് താലൂക്ക് ആശുപത്രി ഡോ.ആതിര എലിപ്പനി ക്ലാസെടുത്തു. പബ്ലിക് ഹെൽത്ത്‌ നഴ്സ് ആനിയമ്മ, സാനിറ്റേഷൻ കമ്മിറ്റി കൺവീനർ ജെഎച്ച്ഐ സി.പി.അജിത്ത്, ജെഎച്ച്ഐമാരായ സി.മനോജ്‌, സൂരജിത് എസ് രഘു, ജെപിഎച്ച്എൻ ടിനിയ ബാബു, ആശ പ്രവർത്തകരായ ബി.കെ.സരോജിനി, ഷൈജ ബേബി, കാഞ്ചന ഗോപാലൻ, എസ്ടി പ്രമോട്ടർ തുളസി, ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com