ADVERTISEMENT

കാസർകോട് ∙ വൈദ്യുതി വാഹനങ്ങൾക്കുള്ള കെഎസ്ഇബിയുടെ ജില്ലയിലെ ആദ്യത്തെ ചാർജിങ് സ്റ്റേഷൻ ഒരു മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. പൊതുസ്ഥലങ്ങളിൽ വൈദ്യുതി വാഹനങ്ങൾക്കായി ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള അനെർട്ടിന്റെ പദ്ധതി പ്രകാരം നീലേശ്വരം പടന്നക്കാട്ടെ അമിനിറ്റി സെന്ററിൽ ഒരു സ്റ്റേഷൻ സ്ഥാപിച്ചിട്ടുണ്ടെന്നും എ.കെ.എം.അഷ്റഫ് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി അറിയിച്ചു. ഇതും ഉടൻ പ്രവർത്തനം ആരംഭിക്കും.

കെഎസ്ഇബി

കാഞ്ഞങ്ങാട്-പാണത്തൂർ സംസ്ഥാന പാതയിൽ മാവുങ്കാൽ കെഎസ്ഇബി സബ് സ്റ്റേഷനോട് ചേർന്നാണ് ചാർജിങ് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്. ഇവിടെ നിന്നു 4 വാഹനങ്ങൾക്ക് ഒരേ സമയം ചാർജ് ചെയ്യാം. ഫാസ്റ്റ് ചാർജിങ് പോയിന്റുകളായതിനാൽ ഒരു മണിക്കൂറിൽ താഴെ മതി വാഹനം ചാർജ് ചെയ്യാൻ. 

അനെർട്ട്

സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായിട്ടാണ് നീലേശ്വരത്തെ നെടുങ്കണ്ടം ഡിടിപിസിയുടെ സ്ഥലത്ത് ചാർജിങ് സ്റ്റേഷൻ നിർമിച്ചത്. ഇതിന്റെ ടെസ്റ്റിങ് വിജയകരമായി പൂർത്തിയാക്കി. വൈദ്യുതി വാഹനൾക്കായി അനർട്ട് മുഖേന സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യത്തെ സ്റ്റേഷൻ ആണിത്. ഇലക്ട്രിക് കാറുകൾക് 45 മിനിറ്റ് കൊണ്ട് വാഹനം ചാർജ് ചെയ്യാനാകും. സർക്കാർ സ്ഥലങ്ങൾ അനുവദിക്കുന്ന മുറയ്ക്കു ജില്ലയിൽ 5 ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ  അനെർട്ട് സ്ഥാപിക്കും

37 സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷൻ

പ്രധാന റോഡുകളിൽ ഓരോ 20 കിലോമീറ്ററിനിടയി‍ൽ 37 സ്ഥലങ്ങളിലായി പോൾ മൗണ്ടഡ് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും.  ജൂലൈ മാസത്തോടെ കമ്മിഷൻ ചെയ്യാനാകുമെന്നു അധികൃതർ അറിയിച്ചു.

സ്ഥാപിക്കുന്ന സ്ഥലങ്ങൾ: തങ്കയം ജംക‍്ഷൻ, ചെറുവത്തൂർ, ചീമേനി, വെള്ളരിക്കുണ്ട് എലിസബത്ത് സ്കൂൾ മുൻവശം, കൊല്ലംപാറ, ഹൊസങ്കടി കംഫർട്ട് സ്റ്റേഷൻ മുൻവശം, ഉപ്പള ഓട്ടോറിക്ഷ സ്റ്റാൻഡ്, മജീർപള്ളം ടൗൺ, കുമ്പള സെന്റർ മോണിക്ക കോൺവന്റ് സമീപം, പെർല ടൗൺ, കാസർകോട് റെയി‍ൽവേ സ്റ്റേഷനു സമീപം, അണങ്കൂർ, മൊഗ്രാൽപുത്തൂർ, കറന്തക്കാട്, നീർച്ചാൽ ടൗൺ, ചെർക്കള പിഎച്ച്സി സമീപം, ഉപ്പള ബസാർ, പാലക്കുന്ന്, കുറ്റിക്കോൽ, ബോവിക്കാനം തപാൽ ഓഫിസിനു സമീപം ,മഡിയൻ, കാഞ്ഞങ്ങാട്, ചോയ്യംങ്കോട്, വെള്ളരിക്കുണ്ട്, ഒടയംചാൽ, നീലേശ്വരം നഗരസഭാ ഓഫിസിനു സമീപം, നീലേശ്വരം കൃഷി ഓഫിസ്, നീലേശ്വരം ചിറപ്പുറം സ്റ്റാൻഡ്, കാ‍ഞ്ഞങ്ങാട് സിറ്റി നഴ്സിങ് ഹോം സമീപം, കൊവ്വൽപള്ളി, പടന്നക്കാട് സെന്റർ, കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ്, കാസർകോട് പൊലീസ് സ്റ്റേഷനു സമീപം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com