ADVERTISEMENT

മുള്ളേരിയ ∙ ബവ്റിജസ് കോർപറേഷൻ ഔട്‍ലറ്റിൽ വില കുറഞ്ഞ മദ്യത്തിനു ക്ഷാമം; അതിർത്തി പഞ്ചായത്തുകളിൽ കർണാടക മദ്യം ഒഴുകുന്നു. കാറഡുക്ക, മുളിയാർ, ബെള്ളൂർ, ദേലംപാ‍ടി, കുംബഡാജെ പഞ്ചായത്തുകളിലാണ് കർണാടക മദ്യവിൽപന വൻതോതിൽ കൂടിയത്.ഈ ഭാഗത്ത് എക്സൈസിന്റെ പരിശോധന കുറവാണെന്നും പരാതിയുണ്ട്. ബവ്റിജസ് കോർപറേഷൻ വിൽപനശാലയിൽ നേരത്തെ 140 രൂപയ്ക്കു 180 മില്ലി ലീറ്ററിന്റെ ഒരു കുപ്പി‍ മദ്യം ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വിലകുറഞ്ഞ ഇത്തരം ബ്രാൻഡുകൾ കിട്ടാനില്ല. ഇതേ അളവിലുള്ള ലഭ്യമായ മദ്യത്തിന് ഇപ്പോൾ 240 രൂപയ്ക്കു മുകളിലാണു വില. 

വിലകൂടിയ മദ്യം വാങ്ങാൻ ബുദ്ധിമുട്ടുന്നവരെ ലക്ഷ്യമിട്ടാണ് കർണാടക മദ്യവിൽപനക്കാർ കച്ചവടം കൊഴുപ്പിക്കുന്നത്. 100 രൂപ കൊടുത്താൽ‍ 180 മില്ലി ലീറ്ററിന്റെ പാക്കറ്റ് മദ്യം വീടുകളിലെത്തിക്കുന്നവർ‌ മുള്ളേരിയ ടൗൺ കേന്ദ്രീകരിച്ച് ഉണ്ട്. കർണാടകയിൽ 40 രൂപ ഉള്ള മദ്യമാണ് ഇരട്ടിയിലേറെ വിലയ്ക്കു വിൽക്കുന്നത്. ‌പെരിയടുക്കം കേന്ദ്രീകരിച്ച് വലിയ ലോബി തന്നെ മദ്യവിൽപന നടത്തുന്നുണ്ട്.

പക്ഷേ, എക്സൈസ് ഒരു നടപടിയും എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കർണാടക മദ്യം എന്ന പേരിൽ വ്യാജ മദ്യമാണ് വിൽക്കുന്നത് എന്ന സംശയവും ഉണ്ട്. വീര്യം കൂടിയ ഈ മദ്യം കഴിച്ചാൽ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്.നേരത്തെ എക്സൈസ് ഓഫിസ് മുള്ളേരിയയിൽ ആയിരുന്നപ്പോൾ ഇവിടെ വിൽപന കുറവായിരുന്നു. എന്നാൽ, ബദിയടുക്കയിലേക്കു മാറിയതോടെ ഇവിടെ പരിശോധന കുറയുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com