ADVERTISEMENT
കാഞ്ഞങ്ങാട് ∙ മഴ കനത്തതോടെ ചിത്താരി പുഴ വീണ്ടും ഗതിമാറി ഒഴുകി മീനിറക്ക് കേന്ദ്രത്തിന് അരികിലെത്തി. ഒടുവിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചിത്താരി കടപ്പുറത്തിനും അജാനൂർ കടപ്പുറത്തിനും ഇടയിൽ അഴി മുറിച്ചു പുഴയുടെ നീരൊഴുക്ക് കുറച്ചു. പുഴ ഗതിമാറി ഒഴുകുന്നത് പതിവായത് തീരദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ആഴ്ചകൾക്ക് മുൻപ്  പുഴ ഗതിമാറിയതോടെ മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ചാക്കിൽ മണൽ നിറച്ച് പുഴയുടെ നീരൊഴുക്ക് തടയാൻ ശ്രമിച്ചിരുന്നു.    എന്നാൽ ദിവസങ്ങൾക്കകം ഇതിന്റെ ഇരുഭാഗത്തും കൂടി പുഴ ഒഴുകാൻ തുടങ്ങി. നിർദിഷ്ട മിനി മത്സ്യബന്ധന തുറമുഖം വരുന്നതും ഇവിടെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com