കാസർകോട് ∙ ജില്ലയിലെ റവന്യൂ ഓഫിസുകളിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 67,453 ഫയലുകൾ. താലൂക്കിൽ 6138, വില്ലേജിൽ 318, ഉൾപ്പെടെ 67453 ഫയലുകൾ തീർക്കാനായുള്ളത്. റവന്യു ഫയൽ അദാലത്തിന് ജില്ലയിൽ തുടക്കമായി. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ഉദ്ഘാടനം ചെയ്തു. തഹസിൽദാർ വി.എ.ജൂഡ് അധ്യക്ഷത വഹിച്ചു.
കാസർകോട് വില്ലേജ് ഓഫിസിലെ 18 കേസുകൾ തീർപ്പാക്കി. ജൂലൈ 1 മുതൽ 15 വരെ വില്ലേജ് തലത്തിലും 19മുതൽ 21 വരെ വിവിധ താലൂക്കുകളിലും 25, 26 എന്നീ തീയതികളിൽ റവന്യു ഡിവിഷനൽ ഓഫിസ് തലത്തിലും 27 ന് സബ് ഓഫിസുകളിലും ഓഗസ്റ്റ് 3ന് കലക്ടറേറ്റിലുമാണ് അദാലത്ത് നടത്തുന്നത്. ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ കെ.രമേശൻ, ഭൂരേഖ തഹസിൽദാർ വി.എസ് മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.