കാഞ്ഞങ്ങാട് ∙ ക്ഷേത്രഭണ്ഡാരം മോഷ്ടിക്കാൻ ശ്രമിച്ച ആളെ പൊലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോൾ മൊബൈൽ മോഷണത്തിനും തുമ്പായി. പയ്യന്നൂർ രാമന്തളി കുന്നരുവിലെ പടിഞ്ഞാറെവീട്ടിൽ പി.വി.പ്രകാശനെ ആണ് ഭണ്ഡാര മോഷണത്തിനിടെ ഹൊസ്ദുർഗ് എസ്‌ഐ കെ.രാജീവൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി മാതോത്ത് അമ്പലത്തിലെ ഗുളികൻ തറയുടെ മുകളിൽ ഉണ്ടായിരുന്ന ക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രകാശൻ പിടിയിലായത്. മോഷണം കണ്ട സമീപവാസിയാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രകാശന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിനെ കുറിച്ച് ചോദിച്ചപ്പോഴാണ് ഫോൺ മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. കോഴിക്കോട് പയ്യോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് ഫോൺ മോഷ്ടിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
ഭണ്ഡാരം മോഷ്ടിക്കാൻ ശ്രമിച്ചയാളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് മൊബൈൽ മോഷണവും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.