ആത്മാഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണം: എൻ.എ.നെല്ലിക്കുന്ന്

യുഡിഎഫ് കലക്ടറേറ്റ് മാർച്ച് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
യുഡിഎഫ് കലക്ടറേറ്റ് മാർച്ച് എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
SHARE

കാസർകോട് ∙ ‘ചരിത്രത്തിലാദ്യമായി ദേശദ്രോഹ കുറ്റത്തിനു സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയെന്നും ആത്മാഭിമാനം ഉണ്ടെങ്കിൽ നാട്ടിൽ കലാപം ഉണ്ടാക്കാതെ രാജിവച്ച് ഒഴിയണമെന്നും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ആവശ്യപ്പെട്ടു. ആരോപണവിധേയനായ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ കേന്ദ്ര  ഏജൻസികൾ അന്വേഷിക്കണമെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളിൽനിന്നു ജനവാസ കേന്ദ്രങ്ങളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കലക്ടറേറ്റ് മാർച്ച് നടത്തി. യുഡിഎഫ് ചെയർമാൻ സി.ടി.അഹമ്മദ് അലി അധ്യക്ഷത വഹിച്ചു. 

ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ, യുഡിഎഫ് കൺവീനർ എ.ഗോവിന്ദൻ നായർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ.അബ്ദുല്ല, എ.കെ.എം.അഷറഫ് എംഎൽഎ, ജെറ്റോ ജോസഫ്, ഹക്കീം കുന്നിൽ, എ.അബ്ദുൽ റഹ്മാൻ,  ഹരീഷ് ബി.നമ്പ്യാർ, കെ.നീലകണ്ഠൻ, എം.സി.കമറുദ്ദീൻ, പി.എ.അഷ്റഫ് അലി, കലട്ര മാഹിൻ ഹാജി, അന്റെസ് ജോസഫ്, ഉമേഷൻ, വി.കെ.പി ഹമീദ് അലി, വിനോദ് കുമാർ പള്ളയിൽ വീട്, കരുൺ താപ്പ, കരുണാകരൻ, എ.ജി.സി.ബഷീർ, ശാന്തമ്മ ഫിലിപ്പ്, അഷറഫ് എടനീർ, എന്നിവർ സംസാരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS