വൈദ്യുതിയും ജനറേറ്ററുമില്ല; ട്രഷറി സേവനങ്ങൾ മുടങ്ങിയത് 2 മണിക്കൂർ

വൈദ്യുതി മുടക്കത്തെയും ജനറേറ്റർ തകരാറിനെയും തുടർന്ന് ട്രഷറി സേവനങ്ങൾ മുടങ്ങിയതോടെ നീലേശ്വരം സബ് ട്രഷറിയിൽ ഇന്നലെ രാവിലെ കാത്തു നിൽക്കുന്നവർ.
വൈദ്യുതി മുടക്കത്തെയും ജനറേറ്റർ തകരാറിനെയും തുടർന്ന് ട്രഷറി സേവനങ്ങൾ മുടങ്ങിയതോടെ നീലേശ്വരം സബ് ട്രഷറിയിൽ ഇന്നലെ രാവിലെ കാത്തു നിൽക്കുന്നവർ.
SHARE

നീലേശ്വരം ∙ വൈദ്യുതി മുടങ്ങി, ജനറേറ്ററും പണിമുടക്കി; നീലേശ്വരം സബ് ട്രഷറിയിൽ ഇന്നലെ രാവിലെ 2 മണിക്കൂറോളം സേവനങ്ങൾ മുടങ്ങിയതു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ വലച്ചു. രാവിലെ ട്രഷറി പ്രവർത്തിച്ചു തുടങ്ങുമ്പോൾ വൈദ്യുതി ഉണ്ടായിരുന്നില്ല. കെഎസ്ഇബി നീലേശ്വരം ഇലക്ട്രിക്കൽ സെക്ഷനിലെ ലാൻഡ് ഫോൺ നമ്പറിൽ ഒട്ടേറെ തവണ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്നും പറയുന്നു.

ഇത്തരം സമയങ്ങളിൽ സാധാരണ ചെയ്യാറുള്ളതു പോലെ ജനറേറ്റർ പ്രവർത്തിപ്പിക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും അതും തകരാറിലായ നിലയിലായിരുന്നു. പെൻഷൻകാരും പ്ലസ്ടു സേ പരീക്ഷാ ഫീസ് ചലാൻ അടക്കാൻ വിദ്യാർഥികളും രാവിലെ തന്നെ ട്രഷറിയിൽ എത്തിയിരുന്നു. മറ്റു സേവനങ്ങൾക്കായി എത്തിയവരും കൂടിയായപ്പോൾ ഒട്ടേറെ പേർ സേവനങ്ങൾ ലഭിക്കാതെ ട്രഷറി വരാന്തയിൽ കൂട്ടം കൂടുന്ന അവസ്ഥയായി.

ടെക്നീഷ്യനെ വിവരമറിയിച്ചതു പ്രകാരം ഇവർ എത്തി തകരാർ നീക്കി ജനറേറ്റർ പ്രവർത്തന സജ്ജമാക്കുമ്പോഴേക്കും കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിയും പുനഃസ്ഥാപിച്ചു. 11.45  ഓടെ ട്രഷറി സേവന സജ്ജമായി. നീലേശ്വരം നഗരത്തിലെ തുടർച്ചയായ വൈദ്യുതി മുടക്കം ട്രഷറിയുടെ പ്രവർത്തനത്തെ ബാധിക്കുന്നതായി ആരോപണമുണ്ട്. ട്രഷറിയുടെ പുറത്തു തന്നെ ട്രാൻസ്ഫോമർ ഉണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS