ADVERTISEMENT

നീലേശ്വരം ∙ കൗതുകമായി മരക്കാപ്പ് കടപ്പുറത്ത് ഞണ്ട് ചാകര...! വൈകിട്ടോടെ സിയാറത്തിങ്കര മഖാം, മൂകാംബിക ദേവി ക്ഷേത്രം സമീപങ്ങളിലാണ് ഇതു ദൃശ്യമായത്. വിവരമറിഞ്ഞതോടെ ഒട്ടേറെ പേർ ഇവിടെ ഞണ്ട് പെറുക്കാനെത്തി. സാധാരണ ഞായറാഴ്ചകളിൽ കടലോരത്ത് ആളുകളെത്താറുണ്ടെങ്കിലും ചാകര വാർത്ത പരന്നതോടെ കൂടുതൽ പേരെത്തുകയായിരുന്നു.

പ്രാദേശികമായി മുപ്പൊട്ടൻ ഞണ്ട് എന്നും നീലഞണ്ട് എന്നും അറിയപ്പെടുന്ന ഇനങ്ങളാണു വ്യാപകമായി തീരത്തേക്കു കയറിയത്. യഥാക്രമം ത്രീപോയിന്റ് ക്രാബ്, ബ്ലൂക്രാബ് എന്നിങ്ങനെയാണ് ഇവ വിപണിയിൽ അറിയപ്പെടുന്നത്. മറ്റു മീനുകൾ വ്യാപകമായി കരയിലേക്കു കയറുന്നത് സാധാരണമാണെങ്കിലും ഞണ്ടുകൾ കൂട്ടത്തോടെ കയറി വരുന്നത് അപൂർവമാണ്. വിവരമറിഞ്ഞതോടെ മീന്‍പിടുത്തക്കാരെത്തി ഇവയെ വലയിട്ടു പിടിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com