ADVERTISEMENT
കുറ്റിക്കോൽ ∙വിവാഹ നിശ്ചയത്തിന് സംബന്ധിക്കാൻ പോയ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ച്  7 വയസ്സുകാരൻ ഉൾപ്പെടെ  4 പേർക്ക് പരുക്ക്. കൈവരിയിൽ ഇടിച്ചു നിന്നതിനാൽ പുഴയിലേക്ക് മറിയാതെ വൻ അപകടം ഒഴിവായി. കുറ്റിക്കോൽ പള്ളഞ്ചി സ്വദേശികളായ റിസ്‌വാൻ (16), മുഹമ്മദ്‌( 7), അബ്ദുല്ല (10), അമീർ( 42) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്തടുക്ക -ബളാംന്തോട്  റോഡിൽ ബളാംതോട് പുഴയുടെ പാലത്തിലാണ് അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com