ADVERTISEMENT

ആലത്തിൻ കടവ്∙മക്കട്ടി –കുളം റോഡിൽ ആലത്തിൻ കടവിൽ കൽവർട്ട് ഇല്ലാത്തതിനാൽ വാഹന യാത്രക്കാർ ദുരിതത്തിൽ. കുറ്റിക്കോൽ പഞ്ചായത്തിലെ ആലത്തിങ്കടവിലേ പഞ്ചായത്തു റോഡിനാണ് ഈ ദുരവസ്ഥ. നിത്യേന നൂറുകണക്കിന് വിദ്യാർഥികളും ഒട്ടേറെ വാഹന യാത്രക്കാരും ഉപയോഗിക്കുന്ന ഈ റോഡ് ചെറു തോടുകളിൽ നിന്നും വെള്ളം ഒഴുകി വരുന്നതിനാൽ റോഡ് മുഴുവനും ഇളകി തുടങ്ങി.

മഴക്കാലമായാൽ റോഡ് തോടാകും. റോഡ് താഴ്ന്നാണ് കിടക്കുന്നത്. വെള്ളം മുഴുവൻ റോഡിൽ നിറയുന്നതോടെ ഒരു വാഹനത്തിനു പോലും പോകാൻ കഴിയാത്ത വിധമാവും. വിദ്യാലയങ്ങളുടെ വാഹനങ്ങൾ റോ‍ഡ് വഴി ഒരു തവണ പോയി വന്നാൽ അറ്റകുറ്റപ്പണി ഉറപ്പാണ്. റോഡ് പണി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റോഡിനു കീഴെ ഒരു കൽവർട്ട് പണിയണം എന്നുള്ളത് വർഷങ്ങൾ ആയുള്ള ആവശ്യമാണ്. കൽവർട്ട് നിർമാണം ഉടൻ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം കെ.ബലരാമൻ നമ്പ്യാർ, നവരത്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌, പ്രിയദർശിനി കുടുബശ്രീ ആലത്തിൻ കടവ്, പ്രദേശവാസികൾ എന്നിവർ പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com