ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ലയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകാൻ ഹൊസ്ദുർഗ് കൈറ്റ് ബീച്ച് ഒരുങ്ങുന്നു. 98.74 ലക്ഷം രൂപ ചെലവിട്ട് നിർമിക്കുന്ന കൈറ്റ് ബീച്ച് നിർമാണം അന്തിമ ഘട്ടത്തിലെത്തി. ഭക്ഷണശാല, സ്ത്രീകൾക്കും പുരുഷൻമാർക്കുമായി പ്രത്യേക വിശ്രമമുറി, ഭിന്നശേഷിക്കാർക്ക് പ്രത്യേക ശുചിമുറി, കരകൗശല വസ്തുക്കളുടെ വിൽപന ശാല, തീരദേശ ഭംഗി ആസ്വദിക്കാൻ ഇരിപ്പിടങ്ങൾ എന്നിവയാണ് പ്രത്യേകത.

കൂടാതെ കുട്ടികൾക്കായുള്ള കളിസ്ഥലം ഒരുക്കാനും സെൽഫി പോയിന്റ് തുടങ്ങിയവ നിർമിക്കാനും ഡിടിപിസി ലക്ഷ്യമിടുന്നു. നിർമാണത്തിന്റെ 80 ശതമാനം പ്രവൃത്തികൾ പൂർത്തിയായി. നിർമിതി കേന്ദ്രത്തിനാണ് പദ്ധതിയുടെ നിർമാണ ചുമതല. മഴ കഴിയുന്നതോടെ അവസാനഘട്ട നിർമാണങ്ങൾ പൂർത്തിയാക്കി ലീസിന് നൽകുമെന്ന് ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com