ADVERTISEMENT

നീലേശ്വരം ∙ സർക്കാർ ഓണക്കിറ്റിൽ നീലേശ്വരത്തു നിന്നുള്ള ശർക്കര വരട്ടിയും. നീലേശ്വരത്തെ കുടുംബശ്രീ യൂണിറ്റുകളാണ് ശർക്കര വരട്ടിയുണ്ടാക്കുന്നത്. നഗരസഭ സിഡിഎസിന്റെ നേതൃത്വത്തിൽ ശ്രീലക്ഷ്മി, മഹിമ യൂണിറ്റുകൾ ചേർന്നാണ് ശർക്കര വരട്ടിയൊരുക്കുന്നത്. 16,000 പാക്കറ്റ് ശർക്കര വരട്ടിക്ക് ഇതിനകം ഓർഡർ ലഭിച്ചു. ഒരു പാക്കറ്റിൽ 100 ഗ്രാം ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

മഹിമ യൂണിറ്റ് 11,000 പാക്കറ്റും ശ്രീലക്ഷ്മി യൂണിറ്റ് 5000 പാക്കറ്റും തയാറാക്കും. ശ്രീലക്ഷ്മി യൂണിറ്റിൽ കെ.വി.കാർത്തിക, പി.ചിത്ര, എം.രജനി, മഹിമയിൽ കെ.മനീഷ, സഞ്ജീവൻ, പ്രീത സുനിൽ, ഷൈമ ഉണ്ണി, കൽപന സുനിൽ, കെ.നീതു ലിജിൻ എന്നിവർ ചേർന്നാണ് ഇവ തയാറാക്കുന്നത്. പതിനാറിനകം പൂർത്തീകരിച്ചു നൽകണമെന്നാണ് സപ്ലൈകോയുടെ നിർദേശം. കഴിഞ്ഞ ഓണക്കിറ്റിലും മഹിമ യൂണിറ്റിന്റെ ശർക്കര വരട്ടി ഉണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com