10 രൂപ മതി സ്വാതന്ത്ര്യ ദിനത്തിൽ കിലോമീറ്ററുകൾ യാത്ര ചെയ്യാം

kasargod-janakiya-bus-service
SHARE

രാജപുരം ∙ സ്വാതന്ത്ര്യ ദിനത്തിൽ 10 രൂപയ്ക്ക് കിലോ മീറ്ററുകൾ യാത്ര ചെയ്യാൻ അവസരമൊരുക്കി കാലിച്ചാനടുക്കം ജനകീയ ബസ് സർവീസ്. സ്വാതന്ത്ര്യ ദിനത്തിൽ ജനകീയ ബസിൽ കയറുന്നവർ 10 രൂപ നൽകിയാൽ സർവീസ് അവസാനിക്കുന്ന സ്ഥലം വരെയും തിരിച്ചും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. ഓരോ യാത്രയ്ക്കും 10 രൂപ നൽകിയാൽ മതി. കാലിച്ചാനടുക്കത്തു നിന്നു കാഞ്ഞങ്ങാട്ടേയ്ക്ക് 38 രൂപയാണ് ടിക്കറ്റ് നിരക്ക്.

75ാം സ്വാതന്ത്ര്യ ദിനത്തിൽ യാത്രക്കാർക്കുള്ള സമ്മാനമായും ജനങ്ങളെ ബസിലേക്ക് ആകർഷിക്കാനു‍മാണ് ഒരു ദിവസത്തെ ആനുകൂല്യം ഏർപ്പെടുത്തിയതെന്ന് ജനകീയ ബസ് സമിതി പ്രസിഡന്റ് ടോം വടക്കുംമൂല പറയുന്നു. കാലിച്ചാനടുക്കം, നീലേശ്വരം, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് ബസ് സർവീസ് നടത്തുന്നത്. രാവിലെ 7.45 മുതൽ വൈകിട്ട് 5.45 വരെ സർവീസ്  നടത്തുന്നു. കാലിച്ചാനടുക്കം ജനകീയ വികസന സമിതിയുടെ കീഴിൽ 18 വ‍ർഷം മുൻപാണ് ജനകീയ ബസ് സർവീസ് ആരംഭിച്ചത്. കെ.കുഞ്ഞിക്കൊട്ടൻ (വൈ.പ്രസി)‍, അഡ്വ.സി.ദാമോദരൻ (സെക്ര), ബേബി പുതുപ്പറമ്പിൽ (ജോ.സെക്ര), എം.അനീഷ് കുമാർ (ട്രഷ.)‍ എന്നിവരാണ്  മറ്റു ഭാരവാഹികൾ.‍‍

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}