ADVERTISEMENT

കാഞ്ഞങ്ങാട് ∙ ജില്ലയിലെ ആദ്യത്തെ സ്പെഷൽ ന്യൂബോൺ കെയർ യൂണിറ്റ് (എസ്എൻസിയു) ജില്ലാ ആശുപത്രിയിൽ ഒരുങ്ങി. ഇതോടൊപ്പം കേന്ദ്രീകൃത ഓക്സിജൻ സംവിധാനത്തോടു കൂടിയ പീഡിയാട്രിക് വാർഡും പണി പൂർത്തിയായി. രണ്ടു പദ്ധതികളും ഇന്ന് 12.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

നവജാത ശിശുക്കകൾക്കു പ്രത്യേക പരിചരണം നൽകുന്നതാണ് എസ്എൻസിയു. നാഷനൽ ഹെൽത്ത് മിഷൻ മുഖേന 50 ലക്ഷം രൂപ ചെലവിട്ടാണ് ആധുനിക നിലവാരത്തിലുള്ള എസ്എൻസിയു ജില്ലാ ആശുപത്രിയിൽ ഒരുക്കിയത്. സ്പെഷൽ ന്യൂ ബോൺ കെയർ യൂണിറ്റിൽ റിസപ്ഷൻ, സ്റ്റാഫ് റൂം, എസ്എൻസിയു റൂം, മെയിൻ എസ്എൻസിയു, സ്റ്റെപ് ഡൗൺ എസ്എൻസിയു, ഐസലേഷൻ റൂം, സ്റ്റോറേജ് റൂം, ഫീഡിങ് റൂം, വാഷിങ് ഏരിയ, കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അത്യാധുനിക സൗകര്യത്തോടെ പീഡിയാട്രിക് വാർഡ് 

ഇസിആർപിയിലൂടെ 36 ലക്ഷം ഉപയോഗിച്ചാണ് പീഡിയാട്രിക് വാർഡ് നിർമിച്ചത്. കേന്ദ്രീകൃത മെഡിക്കൽ ഗ്യാസ് സപ്പോർട്ട് ഉള്ള 15 കിടക്കകൾ ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കേന്ദ്രീകൃത സംവിധാനം ആയതിനാൽ ഓക്സിജൻ ഉൾപ്പെടെയുള്ള മെഡിക്കൽ ഗ്യാസുകൾ വളരെ സൗകര്യപ്രദമായി കുട്ടികൾക്ക് നൽകാൻ കഴിയും. കൂടാതെ പീഡിയാട്രിക് വാർഡിൽ നെഗറ്റീവ് പ്രഷർ സൗകര്യം ചെയ്തിട്ടുണ്ട്. നെഗറ്റീവ് പ്രഷർ സൗകര്യം കോവിഡ് പോലുള്ള വൈറസുകൾ, ബാക്ടീരിയകൾ, ഫംഗസുകൾ എന്നിവ കൊണ്ട് പകരുന്ന അസുഖങ്ങളെ ആശുപത്രിയിലുള്ള മറ്റു രോഗികളിലേക്കു പകരാതിരിക്കാൻ സഹായിക്കും. എൻഎച്ച്എം സിവിൽ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്.

എസ്എൻസിയു 

∙തൂക്കം കുറവുള്ള നവജാത ശിശുക്കളുടെ സംരക്ഷണം
∙ബിൽറുബിൻ കൂടിയ കുട്ടികൾക്കുള്ള ഫോട്ടോതെറപ്പി സൗകര്യം.
∙അണുബാധയുള്ള കുട്ടികൾക്കുള്ള പരിചരണം.
∙സീനിയർ പീഡിയാട്രിഷന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെയും, പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാരുടെയും സേവനം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com