കാസർകോട് ജില്ലയിൽ ഇന്ന് (13-08-2022); അറിയാൻ, ഓർക്കാൻ

kasargod
SHARE

അധ്യാപക ഒഴിവ്

കാസർകോട്∙ ഷിറിയ ജിഎച്ച്എസ്എസിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് (കന്നഡ) തസ്തികയിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്ന് 10.30ന് സ്‌കൂളി‍ൽ നടക്കും.

കാസർകോട്∙ ഗവ. കോളജിൽ ഇംഗ്ലിഷ് വിഷയത്തിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. 16ന് രാവിലെ 10.30ന് അഭിമുഖം കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിരിക്കണം. 04994 256027.

റേഷൻ കട ലൈസൻസി

കാസർകോട് ∙ ഹൊസ്ദുർഗ് താലൂക്കിൽ ഇടയിലക്കാട് അനുവദിച്ച റേഷൻ കടയ്ക്ക് ഭിന്നശേഷി വിഭാഗത്തിൽ സ്ഥിരം ലൈസൻസിയെ നിയമിക്കുന്നതിന് വിജ്ഞാപനമായി. നിശ്ചിത ഫോറത്തിൽ സെപ്റ്റംബർ 10ന് 3നകം നേരിട്ടോ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫിസിൽ അപേക്ഷ നൽകണം. വിശദാംശങ്ങൾ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസ്, ബ്ലോക്ക്, പഞ്ചായത്ത്, നഗരസഭ, വില്ലേജ് ഓഫിസുകളിൽ ലഭിക്കും.

ജോലി ഒഴിവ്

കാസർകോട് ∙ ജില്ലയിൽ നിലവിലുള്ള ജെപിഎച്ച്എൻ ഗ്രേഡ്-2 ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. പ്ലസ്ടു, എഎൻഎം നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. 20ന് 10.30ന് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കൽ ഓഫിസിൽ നേരിട്ട് ഹാജരാകണം. 9497761726.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA