ADVERTISEMENT

കാസർകോട് ∙ ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ നയിക്കുന്ന 4 ദിവസം നീണ്ടു നിൽക്കുന്ന ആസാദി കി ഗൗരവ് യാത്ര കുമ്പളയിൽ നിന്ന് ആരംഭിച്ചു. പി.കെ.ഫൈസലിന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമരത്തെയും ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളെയും ബ്രിട്ടിഷുകാർക്ക് ഒറ്റി കൊടുത്തവർ സ്വാതന്ത്ര്യ ദിനത്തിന്റെ പ്ലാറ്റിനം ജൂബിലിയിലെങ്കിലും സ്വാതന്ത്ര്യ സമരത്തെ ഓർക്കാൻ തയാറായത് ചെയ്ത് പോയ തെറ്റിന്റെ പശ്ചാത്താപമാണെന്ന് എംപി പറഞ്ഞു.

എംഎൽഎമാരായ എ.കെ.എം.അഷ്റഫ്,  എൻ.എ.നെല്ലിക്കുന്ന്, കാസർകോടിന്റെ ചുമതല വഹിക്കുന്ന കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, കർണാടക മുൻ മന്ത്രി വിനയകുമാർ സോർക്കേ, മുൻ ഡിസിസി പ്രസിഡന്റുമാരായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, നേതാക്കളായ എ.ഗോവിന്ദൻ നായർ, കെ.നീലകണ്ഠൻ, പി.എ.അഷ്‌റഫ്‌ അലി, കരിമ്പിൽ കൃഷ്ണൻ, ഡിസിസി ഭാരവാഹികളായ വിനോദ് കുമാർ പള്ളയിൽ വീട്, ജെ.എസ്‍.സോമശേഖര ഷേനി, കരുൺ താപ്പാ, സുന്ദര ആരിക്കാടി, കെ.കെ.രാജേന്ദ്രൻ, മീനാക്ഷി ബാലകൃഷ്ണൻ, പി.വി.സുരേഷ്, ധന്യ സുരേഷ്, ടോമി പ്ലാച്ചേരി, സെബാസ്റ്റ്യൻ പതാലിൽ, കെ.പി.പ്രകാശൻ, കെ.വി.സുധാകരൻ, ഹരീഷ് പി.നായർ, ബ്ലോക്ക്‌ പ്രസിഡന്റുമാരായ, ലക്ഷ്മണ പ്രഭു, കെ.ഖാലിദ് എന്നിവർ പ്രസംഗിച്ചു.

ജാഥ മൊഗ്രാൽ പുത്തൂർ, കാസർകോട് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഒന്നാം ദിവസം മേൽപറമ്പിൽ സമാപിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് സമാപന യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി മുഖ്യാതിഥിയായി. ഉദുമ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.രാജൻ പെരിയ അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, യുഡിഎഫ് കൺവീനർ എ.ഗോവിന്ദൻ നായർ, നേതാക്കളായ പി.കെ.അഷ്റഫ് അലി, വിനോദ് കുമാർ പള്ളയിൽ വീട്, വി.ആർ.വിദ്യാസാഗർ, പി.വി.സുരേഷ്, ധന്യ സുരേഷ്, മണ്ഡലം പ്രസിഡന്റ് എൻ.ബാലചന്ദ്രൻ, സാജിദ് മൗവ്വൽ എന്നിവർ പ്രസംഗിച്ചു.

പര്യടനം ഇങ്ങനെ

∙ രാവിലെ 9ന് മേൽപ്പറമ്പിൽ നിന്ന് ആരംഭിക്കും.11ന് ഉദുമ, 3ന് പള്ളിക്കര, 4ന് മഡിയൻ ജംക്‌ഷൻ, 5.30 ന് ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനം
∙ 15ന് രാവിലെ 9.30 ന്  മാന്തോപ്പ് മൈതാനിയിൽ പതാക ഉയർത്തൽ, വി.ടി.ബൽറാം പങ്കെടുക്കും. 12ന് നീലേശ്വരം, 1.30ന് മടക്കര, 4ന് ചെറുവത്തൂർ, 5.30ന് കാലിക്കടവ്. എം.കെ.രാഘവൻ എംപി പങ്കെടുക്കും
∙ 16ന് 2.30ന് തൃക്കരിപ്പൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com