ADVERTISEMENT

കാസർകോട് ∙ ദേശീയ പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പ് 3–ാം ദിനത്തിൽ കേരളത്തിന് പുതിയ 4 റെക്കോർഡുകൾ. കേരളത്തിന് വേണ്ടിയിറങ്ങിയ കാസർകോട് ജില്ലാ ടീമംഗങ്ങളായ അൽക്കാ രാഘവ്, കെ.വി.നന്ദന എന്നിവരാണ് പുതിയ റെക്കോർഡിട്ടത്. 69 കിലോ സബ് ജൂനിയർ വിഭാഗത്തിൽ മൂന്ന് ദേശീയ റെക്കോർഡുകളാണ് പയ്യന്നൂർ സ്വദേശിനി  അൽക്ക രാഘവ് നേടിയത്. സ്‌ക്വാട്ടിലും ഡെഡ് ലിഫ്റ്റിലും ആകെ 332.5 കിലോഗ്രാം ഭാരമുയർത്തിയുമാണ് അൽക്ക 3 റെക്കോർഡിട്ടത്.

63 കിലോ സബ്ജൂനിയർ വിഭാഗത്തിൽ കേരളത്തിന്റെ കെ.വി.നന്ദന നിലവിലെ റെക്കോർഡ് ആയിരുന്ന 360 കിലോ 360.5 കിലോ ആയി ഉയർത്തിയാണ് പുതിയ റെക്കോർഡ് സ്ഥാപിച്ചത്. ഇന്നലെ 13 ദേശീയ റെക്കോർഡുകളുണ്ടായി. വനിതകളുടെ 69 കിലോഗ്രാം സബ്ജൂനിയർ വിഭാഗത്തിൽ അൽക്ക രാഘവ് സ്വർണം നേടി. 63 കിലോഗ്രാം ജൂനിയർ വിഭാഗത്തിൽ പയ്യന്നൂർ സ്വദേശിനി കെ.വി.നന്ദന സ്വർണം നേടി.

ഇരുവരും കാസർകോട് ജില്ലാ ടീമംഗങ്ങളാണ്. വനിതകളുടെ സബ്ജൂനിയർ, ജൂനിയർ വിഭാഗത്തിൽ കേരളം മുന്നിട്ടു നിൽക്കുകയാണ്. ജൂനിയർ വിഭാഗത്തിൽ 55 പോയിന്റോടെയാണു കേരളം മുന്നിട്ടു നിൽക്കുന്നത്. പുരുഷന്മാരുടെ സബ്ജൂനിയർ വിഭാഗത്തിൽ 57 പോയിന്റോടെ തമിഴ്‌നാട് ഒന്നാമതെത്തി. 34 പോയിന്റോടെ കേരളം രണ്ടാമതായി. ജൂനിയർ വിഭാഗത്തിൽ മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ചാംപ്യൻഷിപ് ഇന്നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com