ADVERTISEMENT

സുള്ള്യ ∙ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 3000 ത്രിവർണ പതാകകളുമായി സുബ്രഹ്മണ്യയിൽ തിരംഗാ യാത്ര സംഘടിപ്പിച്ചു. കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണു റാലി സംഘടിപ്പിച്ചത്. കുമാരധാര നദിക്കരയിൽ നിന്നു ക്ഷേത്രത്തിനു സമീപം കാർ സ്ട്രീറ്റ്‌ വരെ 3 കിലോമീറ്റർ നീണ്ടു നിന്ന യാത്രയിൽ ത്രിവർണ പതാകകളുമായി ക്ഷേത്ര ജീവനക്കാർ, സ്കൂൾ, കോളജ് വിദ്യാർഥികൾ, ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ അണിനിരന്നു. പങ്കെടുത്ത എല്ലാവർക്കും കുക്കെ ക്ഷേത്രം വക ത്രിവർണ പതാക വിതരണം ചെയ്തു.

പുത്തൂർ അസിസ്റ്റന്റ് കമ്മിഷണർ ഗിരീഷ് നന്ദൻ ഉദ്ഘാടനം ചെയ്തു. കുക്കെ ക്ഷേത്ര മാനേജിങ് ട്രസ്റ്റി മോഹൻ റാം സുള്ളി, ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർ ഡോ. നിംഗയ്യ തുടങ്ങിയവർ പ്രസംഗിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സുള്ള്യ നഗര പഞ്ചായത്തിന്റെ നേതൃത്വത്തിൽ ദേശീയ പതാകയുമായി സുള്ള്യ നഗരത്തിൽ മനുഷ്യച്ചങ്ങല തീർത്തു. നഗര പഞ്ചായത്ത് അധികൃതരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, സ്കൂൾ, കോളജ് വിദ്യാർഥികളും മറ്റുമായി നൂറുകണക്കിനു ആളുകൾ അണി നിരന്നു. നഗരത്തിലെങ്ങും ദേശീയ പതാകകൾ പാറി പറന്നു. വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ദേശീയപതാക ഉയർത്താനുള്ള ഹർ ഘർ തിരംഗ ഇന്നലെ തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com